ഏകയായ് അവൾ കാത്തിരുന്നു.
ഉമ്മറപ്പടിയിലായ് കാത്തിരുന്നു.
ഉള്ളിലെ സങ്കടങ്ങളൊതുക്കി തന്നെ
മനസ്സുരുകി കരഞ്ഞേ ഇരുന്നു.
പണ്ടൊരിക്കൽ ഒരുമിച്ചിരുന്ന കാലം
കഥയുമായി മൂളിയിരുന്നില്ലെ ഞാൻ
നീ തന്ന ഒാരോ സ്നേഹത്തിലും
ആയിരം ഓർമ്മകളിൽ വീണു പോയി.
ഓരോ ദിവസവും ഒാർത്തിരുന്നപ്പോഴും
ഹൃദയത്തിലെ വിങ്ങൽ മായുകില്ല.
സൗന്ദര്യ മയമായുള്ളതെന്തും
നിന്നെത്തിരുത്താതെ പോയി ഞാൻ.
കാലമെങ്ങും മാറി മാറി പോയി
മൂകയായ് ഞാനും മാറിപ്പോയി.
കാത്തിരുന്നാ ഉമ്മറപ്പടിയിലും
നിഴലുകൾ ഓരോന്നായി പതിഞ്ഞിരുന്നു.