വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/കൊറോണ ഭീതി വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്

{

കൊറോണ ഭീതി വേണ്ട

നാമേവരേയും ഭീതിയിലാഴ്ത്തുന്ന മഹാരോഗമാണ് കൊറോണ വൈറസ്.ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് കൊറോണ ആദ്യമായി സ്ഥിരീകരിച്ചത്.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും.തുടർന്ന് രണ്ട് മൂന്ന് ദിവസത്തിനകം പനി,ചുമ,ശ്വാസതടസം എന്നിവ ഉണ്ടാകും.യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്.ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചു.കൊറോണവൈറസിന് കോവിഡ്19(കൊറോണ വൈറസ് ഡിസീസ് 2019) എന്ന് പേര് നൽകി.ശ്വാസകോശത്തെയാണ് ഈ വൈറസ് ബാധിക്കുന്നത്.ശരീര സ്രവങ്ങളിൽ നിന്നുമാണ് കോവിഡ് 19 പകരുന്നത്.ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് കേരളത്തിലാണ്.ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊവിഡ് 19.ഇവല്യ എന്ന് ഡോക്ടറാണ് കൊറോണയെ ആദ്യമായി കണ്ട് പിടിച്ചത്.പുതിയത് എന്ന അർത്ഥത്തിലാണ് നോവൽ കൊറോണ എന്ന് പേര് നൽകിയത്.WHO ആണ് കൊറോണ വൈറസ് എന്ന് പേര് നൽകിയത്.കൊറോണ എന്ന് ലാറ്റിൻ വാക്കിനർത്ഥം കിരീടം, പ്രഭാവലയം എന്നൊക്കെയാണ്. കൊറോണ വൈറസിനെ തുരത്താൻ വ്യക്തി ശുചിത്വം പാലിക്കുക,കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയാണ്.സർക്കാരും, ആരോഗ്യ പ്രവർത്തകരും, പോലീസും നൽകുന്ന നിർദേശങ്ങൾ പാലിച്ച് കൊറോണ എന്ന് മഹാമാരിയെ ലോകത്ത് നിന്നും തുരത്താം.അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക,മാസ്കും ഗ്ളൗസും ധരിക്കുക , സാമൂഹിക അകലം പാലിക്കുക.ചരുതലാണ് വേണ്ടത് ഭയമല്ല.

സോന വി ആർ
9 വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം