വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ആരോഗ്യകരമായ സാമൂഹ്യബന്ധങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യകരമായ സാമൂഹ്യബന്ധങ്ങൾ.

മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. സമൂഹത്തിൽ നിന്നും വേർതിരിഞ്ഞുനിൽക്കാൻ അവന് കഴിയില്ല. ആരോഗ്യകരമായ സാമൂഹ്യബന്ധങൾ ഒരു രാഷ്ട്രത്തിൻെറ കെട്ടുറപ്പിന് ആവശ്യമാണ്. കുടുംബവും അതിലെ ബന്ധങളും ഇന്നും പാവനമായി കാത്തു പോരുന്ന ഒരേയൊരു രാജ്യം ഭാരതമാണ്. 'വസുധൈവകുടുംബകം' എന്ന ആശയം ഭാരതം ലോകത്തിനുനൽകിയ മഹത്തായ സംഭാവനയാണ്. പാശ്ചാത്യനാടുകളിൽ കുടുംബസംസ്ക്കാരം തകർന്നതാണ് കുത്തഴിഞ്ഞ ജീവിതത്തിനു കാരണം.

ലോകത്തിൽ എവിടെ ദു:ഖമുണ്ടായാലും അത് തൻെയും ദു:ഖമാണെന്ന് കരുതുകയും ചെയ്യണമെങ്കിൽ ഒരു വ്യക്തി കുടുംബത്തിൽ വളരണം. അച്ഛൻ, അമ്മ, മക്കൾ, സഹോദരന്മാർ, സഹോദരികൾ, മുത്തശ്ശി, മുത്തശ്ശൻ എന്നിവരും അവരുടെ കുടുംബങളും ഒരുമിച്ച് ജീവിച്ച് ഒരു പാത്രത്തിലെ ഭക്ഷണം കഴിച്ചിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി ഇന്ന് നഷ്ടപ്പെട്ടു. ഇന്ന് കുടുംബം തന്നെ വസുധയായി മാറിയിരിക്കുകയാണ്. സ്വാർത്ഥത നിറഞ്ഞ സമൂഹത്തിൽ വ്യക്തിബന്ധങൾക്ക് സ്ഥാനമില്ല. സർവ്വേ ഭ‍വന്തു സുഖിന.... എന്ന് ഉരുവിട്ടിരുന്ന ഒരു നാടിന്റെ പൈതൃകം നമുക്ക് കൈമോശം വന്നിരിക്കുന്നു. മനുഷ്യൻ എവിടെയും ഒന്നാണെന്നും അപരൻെറ ദു:ഖം തൻെതും കൂടെയാണെന്നും നമ്മുടെ ഉപനിഷത്തും, ഭഗവത്ഗീതയുമാണ്.ലോകത്തിലെ എല്ലാമനുഷ്യരെയും സ്വന്തം കുടുംബാംഗങളായി കാണാൻ നമ്മുക്ക് കഴിഞ്ഞിരുനുവെങ്കിൽ പാശ്ചാത്യസംസ്ക്കാരം അതെല്ലാം നശിപ്പിച്ചിരിക്കുകയാണ്. വ്യക്തിബന്ധങളും സമൂഹബന്ധങളും ശക്തിപ്പെട്ടാൽ മാത്രമെ ഹിംസയും, ചൂഷണവും, ഭീകരവാദവും ശത്രുതയും മാറുള്ളു.

സ്നേഹത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ഒരുസാമൂഹ്യജീവിതമാണ് ആരോഗ്യമുള്ള ഒരു സാമൂഹ്യ വ്യവസ്ഥയ്ക്കു് അത്യന്താപേക്ഷിതം.

മനുഷ്യൻ കുടുംബത്തിൽ നിന്നാണ് സ്നേഹബന്ധങൾ ഊട്ടിയുറപ്പിക്കുന്നതും പഠിക്കുന്നതും. എന്നാൽ ആധുനികസമൂഹം പണത്തിലാണ് ബന്ധങൾ കാണുന്നത്. പണം നൽകാതിരിക്കുമ്പോൾ ബന്ധങൾ തകരുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഒരു ജനാധിപത്യരാഷ്ട്രത്തിൽ കെട്ടുറുപ്പഉള്ള ഒരു സാമൂഹ്യ ബന്ധം അനിവാര്യമാണ്.അത് നഷ്ടമാകവുമ്പോൾ ജനാധിപത്യം തകരുന്നു. ജനാധിപത്യത്തിൻെറ നട്ടെല്ലാണ് സാമൂഹ്യഐക്യം. നിസ്വാർത്ഥസ്നേഹവും , പരോപകാരവും, സോഷ്യലിസവും ഉണ്ടെങ്കിലേ ഒരു ജനതയുടെ സാമൂഹ്യബന്ധം ശക്തിപ്രാപിക്കുകയുള്ളു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഭാരതമാണ്. എല്ലാ മതത്തിനും വളരാനും, വികസിക്കാനും, വിശ്വസിക്കാനും സ്വാതന്ത്ര്യമുള്ള ഒരു രാജ്യമാണ് ഭാരതം.നാനാത്വത്തിൽ ഏകത്വം പുലരുന്ന ഒരു രാജ്യത്തിൽ സാമൂഹ്യബന്ധം ശക്തിപ്രാപിക്കണം.

ഭാരതം എക്കാലത്തും കാത്തു സൂക്ഷിക്കുന്ന മൂല്യമാണ് സാഹോദര്യം. മാനവ സാഹോദര്യത്തിനും, മാനവ ഏകത്വത്തിനും വേണ്ടി വാദിക്കുന്ന രാജ്യമാണ് ഭാരതം. പരസ്പര ബഹുമാനവും സ്നേഹവുമില്ലാത്ത ഒരു ജനത പുരോഗതി പ്രാപിക്കില്ല

. രാമായണ സംസ്ക്കാരം ആരോഗ്യകരമായ ഒരു കുടുംബത്തിൻെറ ചിത്രം നമുക്ക് നൽകുന്നു. പാശ്ചാത്യരുടെയും സുൽത്താന്മാരുടെയും ഭരണം മൂലം നമ്മുടം മൂല്യങളെല്ലാം ചവിട്ടിമെതിക്കപ്പെട്ടു.പണത്തെ ദൈവമായി കാണാൻ തുടങിയതോടെ സാമൂഹ്യബന്ധം തകരാൻ തുടങി. മഹാകവി വൈലോപ്പിള്ളിയുടെ വരികൾ ഒാർമ്മിച്ചു പോകുന്നു.

"കൊള്ളാൻ വല്ലതുമൊന്നു കൊടുക്കാ-
നില്ലാതില്ലൊരു മുൾച്ചെടിയും
ഉദയക്കതിരിനെ മുത്തും മാനവ
      ഹൃദയപ്പനിനീർ പൂന്തോപ്പിൽ"
                                 

വിശ്വമാനവികതയ്ക്കുവേണ്ടി ശബ്ദിക്കുന്ന കവിതയുടെ വരികളാണിവ.

പാവപ്പെട്ടവനും, പണക്കാരനും, മുതലാളിയും തൊഴിലാളിയും ഐക്യത്തോടെ ജീവിച്ച നാട് പരസ്പരം ശത്രുതയിൽ ജീവിക്കുകയാണെങ്കിൽ രാഷ്ട്രം എന്ന സങ്കൽപ്പം തകരുക തന്നെ ചെയ്യും. പരസ്പരം സഹായിച്ചും കൊടുത്തും വാങിയും ജീവിക്കുന്നതിൻെറ സന്തോഷം ഒന്നു വേറെ തന്നെ. വ്യക്തിയിൽ നിന്നും കുടുംബത്തിലേയ്ക്കും, കുടുംബത്തിൽ നിന്നും സമൂഹത്തിലേയ്ക്കും,സമൂഹത്തിൽ നിന്നും രാഷ്ട്രത്തിലേയ്ക്കും,രാഷ്ട്രത്തിൽ നിന്നും അന്തർദേശീയതലത്തിലേയ്ക്കും മനുഷ്യൻെറ ഹൃദയം ഒന്നാകുമ്പോൾ ഒരു കുടുംബം എന്ന മഹാവാക്യം യാഥാർത്ഥ്യമാവുകയുള്ളു.കഷ്ടപ്പെടുന്നവരേയും, അശരണരെയും സഹായിക്കാത്ത മനുഷ്യൻ മൃഗമാണ്. അന്യന് ഉപകാരം ച്ചെയ്യാൻ കഴിയാത്ത ശരീരം കൊണ്ട് യാതൊരു പ്രയോജനവുമില്ലായെന്ന് നമ്മുടെ ഗ്രന്ഥങൾ ഉറക്കെ പ്രഖ്യാപിക്കുന്നു.

ദേവിക.എൻ
9E വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം