ഗവ. എൽ പി എസ് തലയിൽ/അക്ഷരവൃക്ഷം/വൈറസ് ലോകം
വൈറസ് ലോകം
ഞാൻ ആദ്യമായി കൊറോണ എന്ന പേര് കേട്ടത് സ്കൂളിൽ വെച്ചാണ്. കൊറോണ, സസ് തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ് ത നികളുടെ ശ്വാസനാളിയെ ബാധിക്കുന്നു.ജലദോഷം, ന്യൂമോണിയ ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കും. ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത് ചൈന എന്ന രാജ്യത്താണ്. സാധാരണ ജലദോഷപ്പനിയെപ്പോലെ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. പ്രായമുള്ളവരിലും ചെറിയകുട്ടികളിലും വൈറസ് പിടിമുറുക്കും. ഇത് വഴി ഇവരിൽ ന്യൂമോണിയ, ബ്രോങ്കിറ്റിസ് പോലുള്ള രോഗങ്ങൾ പിടിപെടും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളികളിൽ വൈറസുകൾ ഉണ്ടാകും. അത് മറ്റുള്ളവർ ശ്വാസിക്കുകയോ, വൈറസ് ബാധയുള്ളവരെ സ്പർശിക്കുകയോ ചെയ്താലും രോഗം മറ്റുള്ളവരിലേക്ക് പടരും. കൊറോണ വൈറസിന് കൃത്യമായ ചികിത്സ ഇല്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. ഇതെല്ലാം കൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും, കടകളും, മറ്റു സ്ഥാപനങ്ങളും അടച്ചത്. അത് കൊണ്ട് ഞങ്ങളുടെ സ്കൂളിലെ മുതിർന്ന കുട്ടികളായ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ സെൻറ് ഓഫ് നടന്നില്ല. ഇതിൽ എനിക്ക് വളരെ സങ്കടമുണ്ട്. മാർച്ച് 22 ഞായറാഴ്ച രാവിലെ മുതൽ ലോക്ക് ഡൌൺ ആരംഭിച്ചു. അന്ന് മുതൽ എല്ലാവരും വീട്ടിലിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. ലോക്ക് ഡൌൺ ഏപ്രിൽ 20 വരെ നീട്ടി. അതിനുശേഷം രണ്ടാഴ്ച കൂടി നീട്ടിവെച്ചു. ഇപ്പോഴും എല്ലാവരും സുരക്ഷിതനാണ് എന്ന് പ്രതീക്ഷിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം