ഇരുട്ടാണ് ചുറ്റിലും
മഹാമാരി തീർത്തൊരു കുരിരുട്ട്..
കൊളുത്തണം നമുക്ക്
കരുതലിൻ്റെ ഒരു തിരിവെട്ടം.
ശീലമാക്കീടുക വൃത്തിയും ശുചിത്വവും.....
ഈ മാരി കഴിഞ്ഞിടാൻ നമുക്ക്
തീർത്തിടാം സ്നേഹത്താൽ ഒരകലം
കഴുകി കളയുക മെയ്യിലും മനസ്സിലും നിറഞ്ഞൊരീ കീടങ്ങളെ...
ഭീതിയില്ലാതെ ഒന്നിച്ച് പൊരുതുക
മാരിയൊഴിഞ്ഞൊരു പൊൻപുലരിക്കായ്