ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ശുചിത്വത്തിലൂടെ

രോഗപ്രതിരോധം ശുചിത്വത്തിലൂടെ

ജീവലോകം എത്രമാത്രം മനോഹരവും വൈവിധ്യവും ഉള്ളതാണ്. വൈറസ്,ബാക്ടീരിയ,അമീബ മുതൽ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങളുള്ള ആനയും,നീലത്തിമിംഗലവും,മനുഷ്യനുമെല്ലാം ഈ വൈവിധ്യത്തിൽ ഉൾപ്പെടുന്നു. ഏകകോശ സസ്യങ്ങൾ മുതൽ റെഡ് വുഡ് മരങ്ങൾ വരെയുണ്ട്. സൂക്ഷ്മാണു ജീവികളെ മാത്രം എടുത്തു നോക്കിയാൽ അതിൽ വളരെയധികം വൈവിധ്യങ്ങൾ കാണാൻ സാധിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിൽക്കണമെങ്കിൽ ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും മിതമായ തോതിൽ ഉണ്ടാവണം. ഇവ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിയിലെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്നത് മനുഷ്യസമൂഹത്തെയാണ്. നമ്മുടെ നഗ്നനേത്രങ്ങൾക്ക് ഗോചരമല്ലാത്ത ധാരാളം ജീവികൾ നമുക്കു ചുറ്റും നിലകൊള്ളുന്നു. ഈ സൂക്ഷ്മ ജീവികൾ ഗുണകരമായും ധാരാളം ജീവികൾ നമുക്കു ചുറ്റും നിലകൊള്ളുന്നു. ഉൽപ്പരിവർത്തനത്തിലൂടെ ഈ ജീവികൾ ശക്തിയാർജ്ജിക്കുന്നു. ഇവ ഇന്ന് ജീവസമൂഹത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് നമ്മുടെ ജനങ്ങൾ വിവിധ തരം പകർച്ചവ്യാധികൾ കൊണ്ട് മരണമടയുന്നു. കേരളത്തിൽ പകർച്ചവ്യാധികൾ പടരുന്നു

ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങളേപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുള്ളു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.

പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയായതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണ വിധേയമായിരുന്ന പലതരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായത്. കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നതിലൂടെയും പരിസരശുചിത്വം ഇല്ലായ്മയും വ്യക്തിശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നത്. മഞ്ഞപ്പിത്തം,എലിപ്പനി,ഡങ്കിപ്പനി,മലമ്പനി,പകർച്ചപ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തും പിടിപെടുന്നു എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്.

വ്യക്തിശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ താരതമ്യേനെ കുറവായിരിക്കും. പരിസര ശുചിത്വത്തിനും പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഇത് കൊതുകുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. കേരളം പോലുള്ള ജനസാന്ദ്രതയേറിയ പ്രദേശത്ത് ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തുന്നു. വൈറസ് രോഗങ്ങൾ മൂലമുള്ള പകർച്ചവ്യാധികൾ കേരളത്തിൽ വർദ്ധിച്ചുവരാനുള്ള കാരണം ഇതാണ്. ആഹാര അവശിഷ്ടങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും മറവു ചെയ്യുന്നതിന് പല വീടുകളിൽ ഒന്നും വേണ്ടത്ര സജീകരണങ്ങൾ ഇല്ല. പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിൽ വലിച്ചെറിയുന്നത് നമ്മുടെ പരിസരത്തും മറ്റും മലിന ജലം കെട്ടിക്കിടക്കുന്നതിനും അതിലൂടെ പകർച്ചവ്യാധികളും മഞ്ഞപ്പിത്തം,എലിപ്പനി തുടങ്ങിയ രോഗങ്ങൾ ഉടലെടുക്കുന്നതിനും കാരണമാകുന്നു. ഇത്തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നത് നമ്മുടെ ആവാസവ്യവസ്ഥയെത്തന്നെ തകരാറിലാക്കുന്നു.പ്ലാസ്റ്റികും മറ്റു ചപ്പുചവറുകളും കൂട്ടിയിട്ടു കത്തിക്കുന്നത് പരിസരമലിനീകരണത്തിനും വിഷ വാതകങ്ങളുടെ ആവിർഭാവത്തിനും കാരണമാകുന്നു

കേരള കൗമുദിയിലെ പണ്ടത്തെ ഒരു വാ‍ർത്ത ശ്രദ്ധിക്കൂ ശുചിത്വ റാങ്കിംഗ് : കേരളം പിറകിൽ, ഇൻഡോർ ഒന്നാമത് തിരുവനന്തപുരം: ശുചിത്വം പാലിക്കുന്നതിലെ മേന്മ അളക്കാൻ രാജ്യത്തെ 434 നഗരങ്ങളെയും പട്ടണങ്ങളെയും കേന്ദ്ര നഗര കാര്യമന്ത്രാലയം റാങ്കിംഗിന് വിധേയമാക്കിയപ്പോൾ കേരളം വളരെപിറകിൽ.

മദ്ധ്യപ്രദേശിലെ നഗരങ്ങളായ ഇൻഡോർ ഒന്നാമതും ഭോപ്പാൽ രണ്ടാമതുമാണ്. കേരളത്തിൽ കോഴിക്കോടാണ് മുന്നിലുള്ളതെങ്കിലും ദേശീയ തലത്തിൽ 254ആം സ്ഥാനത്താണ്. 380 ആം സ്ഥാനത്തുള്ള ആലപ്പുഴയാണ് കേരളത്തിൽ ഏറ്റവും പിറകിൽ . ഖരമാലിന്യ സംസ്കരണം, വീടുവീടാന്തരമുള്ള മാലിന്യ ശേഖരണം, വെളിയിട വിസർജ്യമുക്തത, പൗരന്മാരിൽ നിന്നുള്ള പ്രതികരണം, സ്വതന്ത്രരായ വ്യക്തികളുടെ നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നടത്തിയത്.

എന്നാൽ ഇന്ന് ഈ പ്രതിസന്ധിക്ക് ഏറെ മാറ്റം വന്നു .കൊറോണ, അഥവാ novel covid 19 ലോകമൊട്ടാകെ ഇന്ന് ഈ പേര് കേട്ടാ‍‍‍‍‍‍‍‍ൽ ഞെട്ടും.പക്ഷെ കേരളം ഈ മഹാമാരിയെ പിടിച്ചു കെട്ടി.അതും ശുചിത്വത്തിലൂടെയാണെന്ന് തോന്നുന്നു.ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു സഹ ജീവികളും പ്രകൃതിയുമായി പരസ്പരാശ്രയത്തിലും സഹകരമത്തിലുമാണ് ജീവിക്കുന്നത്. ജീവന്റെ തുടർച്ചയ്ക്ക് പ്രകൃതിയുടെ നിലനിൽപ്പും പരിപാലനവും അത്യന്താപേക്ഷിതമാണ്. ഒരു പ്രദേശത്തെ ആവാസ വ്യവസ്ഥ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്. സമൂഹമാകട്ടെ വ്യക്തികളിലും കുടുംബങ്ങളിലും അതിഷ്ഠിതമാണ്. പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന ജൈവവൈവിധ്യവും ആവസവ്യവസ്ഥയും സംരക്ഷിക്കപ്പെടണമെങ്കിൽ നമ്മൾ വ്യക്തികളിൽ ചില ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഇവയിൽ പ്രധാനമാണ്.

മനുഷ്യന്റെ ശോഭനമായ ഭാവിക്കുമാത്രമല്ല മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനുതന്നെ പ്രകൃതിയെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ പ്രദേശത്തിന്റേയും ജൈവവൈവിധ്യവും ആവാസവ്യവസ്ഥയെയും സംരക്ഷിക്കപ്പടേണ്ടതുമാണെന്ന കൂട്ടായ പരിശ്രമത്തിലൂടെ വളർത്തിയെടുക്കുക എന്നുള്ളതാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന സാമൂഹിക പ്രതിസന്ധികൾക്കുള്ള പരിഹാരം.

മുഹമ്മദ് ദിൽഷാൻ സി
9 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം