ജി യു പി എസ് ആയിപ്പുഴ/അക്ഷരവൃക്ഷം/മരം വെട്ടുകാരനെ നല്ലവൻ ആക്കിയ മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
മരം വെട്ടുകാരനെ നല്ലവൻ ആക്കിയ മനുഷ്യൻ

ഒരിടത്ത് ഒരു മരം വെട്ടുകാരൻ ഉണ്ടായിരുന്നു. അദ്ദേഹം എല്ലാ ദിവസവും രാവിലെ മരം വെട്ടാൻ പോകും. വൈകുന്നേരം തിരിച്ചു വരും. അങ്ങനെ ആയിരുന്നു അദ്ദേഹം കുടുംബം പുലർത്തിയത്. ഒരു ദിവസം അയാൾ മരം വെട്ടികൊണ്ട് ഇരിക്കുമ്പോൾ ഒരു മനുഷ്യൻ അത് വഴി വന്നു. ആ മനുഷ്യൻ മരം വെട്ടുകാരനോട് ചോദിച്ചു "മരം വെട്ടുക ആണോ  ? ". മരം വെട്ടുകാരൻ പറഞ്ഞു "എന്താ കണ്ടാൽ അറിയില്ലേ? ". അപ്പോൾ ആ മനുഷ്യൻ പറഞ്ഞു "എനിക്ക് ഇത് കണ്ടപ്പോൾ സങ്കടം ആയി. "മരം വെട്ടുകാരൻ പറഞ്ഞു "ഇതിന് എന്താ ഇത്ര സങ്കടം വരാൻ? ". അപ്പോൾ അയാൾ പറഞ്ഞു "നീ പ്രകൃതിയെ നശിപ്പിക്കുക അല്ലേ? ". മരം വെട്ടുകാരൻ പറഞ്ഞു "ഞാൻ എന്റെ ജോലി ആണ് ചെയ്യുന്നത്". അയാൾ പറഞ്ഞു "അത് ശെരി ആണ്. നീ നിന്റെ ജോലി ആണ് ചെയ്യുന്നത്. പക്ഷെ പ്രകൃതിയെ നശിപ്പിക്കല്ലേ. നീ ആലോചിച്ചിട്ട് ഉണ്ടോ ആ മരത്തിൽ എത്ര പക്ഷികളുടെ കൂടുകൾ ആണ് നശിക്കുന്നത്. പിന്നെ വരൾച്ച ഉണ്ടാകുന്നു. ചൂട് കൂടുന്നു. അങ്ങനെ എത്ര എത്ര കാര്യങ്ങൾ. എനിക്ക് പ്രകൃതിയെ വലിയ ഇഷ്ടം ആണ്. അത് കൊണ്ട് ആണ് ഞാൻ ഇതൊക്കെ പറഞ്ഞത്. നിനക്ക് പറ്റുമെങ്കിൽ എന്റെ വീട്ടിൽ വാ. അപ്പോൾ കാണാം കാഴ്ച. അങ്ങനെ ആ മനുഷ്യൻ പോയി. മരം വെട്ടുകാരൻ ജോലിയും കഴിഞ്ഞു വീട്ടിലേക്കു പോയി. അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഉറങ്ങാൻ പറ്റിയില്ല. ആ മനുഷ്യൻ പറഞ്ഞ കാര്യം ഓർത്തു. അങ്ങനെ അയാൾ അതിരാവിലെ തന്നെ ആ മനുഷ്യന്റെ വീട്ടിൽ എത്തി. അയാൾ ആകെ അമ്പരന്ന് പോയി. അയാളുടെ വീടിന്റെ ചുറ്റും മരങ്ങൾ, വാഴകൾ, പച്ചക്കറികൾ, പക്ഷികൾ, കോഴികൾ., പിന്നെ പച്ചക്കറി അങ്ങനെ എല്ലാം ഉണ്ട്. എന്ത് രസം ആണ് !കൂടാതെ വേനൽ കാലം ആയതു കൊണ്ട് ആ മനുഷ്യൻ പാത്രങ്ങളിൽ വെള്ളം ഒഴിച്ച് നിറച്ചു വെച്ചു മുറ്റത്തും കൃഷിയിടത്തും വെക്കും ആയിരുന്നു. മരം വെട്ടുകാരൻ "ഇത് എന്തിന്? " അയാൾ പറഞ്ഞു "മിണ്ടാപ്രാണികൾക്ക് ദാഹം അകറ്റാൻ വേണ്ടിയാണ്. പഴങ്ങൾ ഒക്കെ പഴുത്തിട്ട് പക്ഷികൾ തിന്നിട്ടുണ്ടെങ്കിൽ ഞാൻ ആ കുല കൊത്തുക ഇല്ല. അത് അവർക്ക് വിട്ടു കൊടുക്കും. ആ മനുഷ്യന്റെ നല്ല മനസ്സ് കണ്ടു മരം വെട്ടുകാരൻ പറഞ്ഞു "ഞാൻ മരം വെട്ടു നിർത്തി. ഞാനും നിങ്ങളെ പോലെ പ്രകൃതിയെ സ്നേഹിച്ചു നല്ലൊരു കൃഷിക്കാരൻ ആകും".അങ്ങനെ അയാൾ ഒരു വലിയ കർഷകൻ ആയി.

ഫാത്തിമത് റിഫ പി കെ
6 B ഗവ യു പി സ്കൂൾ ആയിപ്പുഴ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ