ഗവ.എച്ച്.എസ്സ്.മീനടം/അക്ഷരവൃക്ഷം/ആഗോളതാപനം( കാലാവസ്ഥാമാറ്റം)

Schoolwiki സംരംഭത്തിൽ നിന്ന്
ആഗോളതാപനം( കാലാവസ്ഥാമാറ്റം)

സൂര്യനിൽ നിന്നാണ് ഭൂമിക്ക് ചൂടും വെളിച്ചവും കിട്ടുന്നത്. ആവശ്യത്തിലധികമുള്ള ചൂട് ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് ബഹിരാകാശത്തേക്ക് പോവുകയാണ് ചെയ്യുക. എന്നാൽ, ഈ ചൂട് പുറത്തു പോകാതെ അന്തരീക്ഷത്തിൽ തങ്ങി നിന്നാൽ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരും. ഇതിനെ ആഗോളതാപനം എന്ന് വിളിക്കുന്നു. മനുഷ്യരാശി ഭൂമിയോടും പ്രകൃതിയോടും കാണിച്ചു കൂട്ടിയ സകല കൊള്ളരുതായ്മയുടെയും ആകെത്തുകയാണ് ആഗോളതാപനം ശാസ്ത്രലോകം എന്തൊക്കെ നിർവചനം കൊടുത്താലും ഈ വിശേഷണമാണ് ആഗോളതാപനത്തിന് ഏറ്റവും ചേരുക, കാരണം ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രധാന പ്രശ്നത്തിന്കാരണക്കാരൻ മറ്റാരുമല്ല മനുഷ്യർ തന്നെ! അന്തരീക്ഷത്തിലെ ചൂട് കൂടുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രധാനപ്രശ്നമാണ് കാലാവസ്ഥ മാറ്റം. കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒക്കെ ഉള്ള നമ്മുടെ പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന ഏക ഗ്രഹം ഭൂമി ആണെന്ന് നമുക്കറിയാം. ഭൂമിയിലെ ജലത്തിന്റെ സാന്നിധ്യവും സുഖകരമായ കാലാവസ്ഥയും ആണ് ഇതിന് കാരണം. സൂര്യനും സമുദ്രങ്ങളും മഴയും മഞ്ഞും മലകളും കാടും മരുഭൂമിയും കരയും വനങ്ങളും ഒക്കെ കാലാവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ കൃത്യമായി പങ്കുവഹിക്കുന്നുണ്ട്. ചൂടു കൂടുന്നതോടെ കാലാവസ്ഥയിലെ ഈ താളം മുഴുവൻ തെറ്റുന്നു. ഫലമോ? മഞ്ഞുമലകൾ ഉരുകിയും, സമുദ്രനിരപ്പ് ഉയരുകയും, കാറ്റിന്റെ ചൂട് വർദ്ധിക്കുകയും, മരുഭൂമികൾ വ്യാപിക്കുകയും, ചെയ്യുന്നതിനോടൊപ്പം മഴയുടെ കാലം തെറ്റും. മനുഷ്യന് പരിചിതമല്ലാത്ത ദുരന്തങ്ങളാണ് ഇത് വരുത്തിവയ്ക്കുക.ആഗോളതാപനം കൂടുന്ന സാഹചര്യത്തിൽ ജീവികളുടെ എണ്ണത്തിൽ കുറവും പകുതിയോളം ജീവികൾ വംശനാശഭീഷണി നേരിടുകയും ആണ്. ഇതിന് ഉദാഹരണമാണ് ഹിമകരടികൾ. മഞ്ഞുള്ള പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഇവ ഭൂമുഖത്തുനിന്നും ഇപ്പോൾ അപ്രത്യക്ഷമായി ഇരിക്കുകയാണ്

ഗ്രീൻ ഹൗസ് വാതകങ്ങളുടെ കൂടുതലായി ഉപയോഗം ഭൂമിയുടെ കവചം ആയ ഓസോൺ പാളികളിൽ വിള്ളൽ ഉണ്ടാക്കുന്നു മൂന്ന് ഓക്സിജൻ ആറ്റങ്ങൾ കൂടിയുള്ളതാണ് ഓസോൺപാളി അന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്‌ഫിയറിൽആണ് കാണുന്നത്. ആഗോളതാപനത്തെ കുറിച്ച് പറയുമ്പോൾ ലോകം മുഴുവൻ വില്ലൻ സ്ഥാനത്തു നിൽക്കുന്നതാണ് കാർബൺഡയോക്സൈഡ് ആണ് .ഇവ വാഹനങ്ങളുടെ ഇന്ധനങ്ങൾ കത്തുമ്പോൾ പുറത്തു വരുന്നവയാണ്. മുമ്പൊക്കെ ഭൂമിയിൽ കാർബൺഡയോക്സൈഡ് ഉപയോഗവും ഉൽപാദനവും ഒരു സന്തുലിത അവസ്ഥയിലായിരുന്നു ജീവജാലങ്ങൾ ഉച്ഛ്വസിക്കുമ്പോഴും അഗ്നിപർവതസ്ഫോടനം ഉണ്ടാവുമ്പോഴും പുറത്തുവരുന്ന കാർബൺഡയോക്സൈഡ് പ്രകാശസംശ്ലേഷണ ഫലമായി സസ്യങ്ങൾ ഉപയോഗിക്കും . കൃത്യമായി വരുന്ന ഈ കാര്യങ്ങൾ ആണ് മനുഷ്യന്റെ അനാസ്ഥയിൽ താളം തെറ്റിയത്.

ഗ്രീൻ ഹൗസ് വാതകങ്ങളുടെ രണ്ടാമനാണ് മീഥൈൻ. പ്രകൃതിയിൽ തന്നെ പല മീഥൈൻ സ്രോതസ്സുകളും ഉണ്ട്. തണ്ണീർതടങ്ങൾ ആണ് അവയിൽ പ്രധാനം. ജൈവ വസ്തുക്കൾ അഴുകുമ്പോഴും ജൈവ ഇന്ധനങ്ങൾ കത്തുമ്പോഴും ഈ വാതകം ഉണ്ടാകുന്നു. അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർദ്ധിക്കാതെ ഇരിക്കാൻ പ്രകൃതിതന്നെ മുൻകരുതൽ എടുത്തിരുന്നു. എന്നാൽ വിവേചനം ഇല്ലാത്ത മനുഷ്യർ ഇത് എല്ലാം തകർക്കുകയാണ്. ഭൂമിയുടെ പ്രതലത്തിൽ എത്തുന്ന സൂര്യപ്രകാശം പ്രതിഫലിച്ച അന്തരീക്ഷത്തിലേക്ക് കൂടുതൽ ചൂട് എത്താതിരിക്കാൻ മരങ്ങൾ സഹായിച്ചിരുന്നു. എന്നാൽ മനുഷ്യർ മരങ്ങൾ മുറിച്ചു മാറ്റിയതോടെ ഭൂമിയും അന്തരീക്ഷവും തമ്മിലുള്ള താപവിതരണം താളം തെറ്റിച്ചു. ഇത് ആഗോളതാപനത്തിന് കാരണമായി.

മനുഷ്യന്റെ ഇടപെടൽ മൂലം അല്ലാതെ തന്നെ പല പ്രകൃതി പ്രതിഭാസങ്ങളും ആഗോളതാപനത്തിന് കാരണമായതായാണ് കാലാവസ്ഥ ഗവേഷകരുടെ കണ്ടെത്തൽ. സൂര്യന്റെ ഊർജ്ജ വിതരണത്തിൽ വരുന്ന മാറ്റങ്ങൾ, ഭ്രമണപഥത്തിൽ വരുന്ന നേരിയ മാറ്റങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ആഗോള താപനം കൊണ്ടുള്ള പ്രധാനപ്രശ്നമാണ് മഞ്ഞുരുകൽ. പ്രകൃതിയിൽ കൂറ്റൻ മഞ്ഞു മലകളും ഒഴുകുന്ന കൂറ്റൻ മഞ്ഞു പാളികളും ഉണ്ട്. താപം കൂടുകയാണെങ്കിൽ സമുദ്ര നിരപ്പ് ഉയരുകയും ചെയ്യും. ഇത് മനുഷ്യരാശിക്ക് തന്നെ വലിയ വിപത്തുകൾ സൃഷ്ടിക്കും. ആഗോളതാപനത്തെ ചെറുക്കാൻ ഒറ്റ വഴിയെ ഉള്ളൂ. ഗ്രീൻഹൗസ് വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുക ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പകരം വൈദ്യുത വാഹനങ്ങൾ വ്യാപകമാക്കുക. വനനശീകരണം കുറയ്ക്കുക. മരങ്ങൾ വച്ചുപിടിപ്പിക്കുക. കാലാവസ്ഥാ മാറ്റത്തിന് എതിരെ ശബ്ദമുയർത്തിയ കൊച്ചു പെൺകുട്ടിയാണ് ഗ്രേറ്റ.എല്ലാവരും ഗ്രേറ്റ ട്യൂൺ ബർഗിനിപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.

വീണ എസ്
9 എ ഗവ.എച്ച്.എസ്സ്.മീനടം
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം