ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
  ശുചിത്വം   

നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം ശുചിത്വത്തിനുണ്ട്.ശുചിത്വം പ്രാധാനമായി വ്യക്തിശുചിത്വം,പരിസരശുചിത്വം,ആരോഗ്യശുചിത്വം എന്നിവയാണ്.വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗങ്ങൾ പകരാൻ കാരണമാകും.മഴക്കാലം രോഗങ്ങളുടെ കാലമാണ്.മഴക്കാലത്ത്പരിസരശുചിത്വത്തിന് പ്രത്യേക ശ്രദ്ധ വേണം.മുറ്റത്തും വീട്ടുവളപ്പിലുമൊക്കെ വെള്ളം കെട്ടിനിൽക്കാൻ സാഹചര്യമുണ്ടായാൽ ഈച്ച,കൊതുക് എന്നിവ മുട്ടയിട്ട് പെരുകും.അത് പലവിധ രോഗങ്ങൾക്ക് ഇടയാകും.ഇതൊഴിവാക്കാനാണ് മഴക്കാലത്ത് ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുന്നത്.ആരോഗ്യം നന്നായി സൂക്ഷിക്കാനും ശുചിത്വം പാലിക്കണം.അഴുക്കുചാലുകളിലും മറ്റും പോകുന്നത് രോഗം പകരാൻ ഇടയാകും.നന്നായി ഉണങ്ങിയ വൃത്തിയുള്ള വസ്ത്രങ്ങളും ചെരിപ്പും ഒക്കെ ധരിക്കേണ്ടത് ആവശ്യമാണ്. ആഹാരകാര്യങ്ങളിലും ശ്രദ്ധ വേണം.തിളപ്പിച്ചാറിയ വെള്ളവും വൃത്തിയുള്ള ആഹാരവും കഴിക്കണം. തുറന്നിരിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ ഈച്ചയും കൊതുകുമൊക്കെ വന്നിരിക്കും. ഇതൊക്കെ രോഗങ്ങൾക്ക് ഇടയാകും. വ്യക്തിശുചിത്വം പ്രധാനമാണ്.ശരീരം എപ്പോഴും വൃത്തിയുള്ളതാക്കാൻ ശ്രദ്ധിക്കണം. നഖം വെട്ടി വൃത്തിയാക്കണം. കൈയും മുഖവും ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. മറ്റുള്ളവർ ഉപയോഗിച്ച ചീപ്പ്,സോപ്പ്,തോർത്ത് എന്നിവ ഉപയോഗിക്കുന്നതും നന്നല്ല. ശുചിത്വമില്ലായ്മയാണ് ഡെങ്കിപ്പനി,ചിക്കൻഗുനിയ,മലേറിയ,ചർമ്മരോഗങ്ങൾ എന്നിവയ്ക്കൊക്കെ കാരണം. അതിനാൽ ശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്ന് ലോകത്താകമാനം പടർന്നിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി നമ്മെ പഠിപ്പിക്കുന്ന പാഠവും ശുചിത്വത്തിന്റെ പ്രാധാന്യമല്ലാതെ മറ്റൊന്നുമല്ല.

ദേവിക സുരേഷ്
4 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം