വർഗ്ഗം:15058 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
കവിത
വിദ്യാലയം
ഓർമ്മതൻ മനസ്സിൽ അനുഭവ സ്മൃതികളൊഴുകുന്ന വിദ്യാലയം. അക്ഷരദീപം ചൊല്ലിയാദ്യത്തെ വാക്കിൽ വാചാലമായ് ഹൃദയം എൻ വിദ്യാലയം എൻവിദ്യാലയം നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം വിദ്യതൻ അഴകിൽ പുഞ്ചിരി- തൂകുന്ന എൻ വിദ്യാലയം എൻ മനസ്സിൽ അണയാത്ത ശോഭയായ് നിൽക്കുന്ന ആലയം എൻ വിദ്യാലയം.
കഥ
ഓർമ്മകൾ
നാളെ എല്ലാ ബന്ധങ്ങളും അവസാനിക്കുകയാണ്. എല്ലാബന്ധങ്ങളും..... പണ്ട് നിന്നെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. നെഞ്ചിന്റെ ഇടനെഞ്ചിൽ മഞ്ഞായിഅലിഞ്ഞു ചേരണമെന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. മനസ്സിന്റെ അടിത്തട്ടിൽ ഒരുകൊച്ചു മോഹമായ് ഞാൻ അത് മറച്ചുവച്ചു. ഒടുവിൽ ഒടുവിൽ നീ എന്റേതായപ്പോൾ..... ഹായ്, സ്വർഗ്ഗം കൈയ്യിലൊ തുങ്ങിയ പോലെ തോന്നി. ആ സുഖം ഞാൻ ആഗ്രഹിച്ചു. എൻറ ജീവിതകാലം മുഴുവൻ നീ എന്നോടൊപ്പമുണ്ടന്ന് ഞാൻ കരുതി. ഞാൻ വെറുതെ മോഹിച്ചു ആശിച്ചു.നാളുകൾ ഇലകൾപോലെ കൊഴിഞ്ഞു . മഞ്ഞു പോലെ ഉരുകി. നീയുമായി ഞാൻ കൂടുതൽ അടുപ്പത്തിലായ് . നിന്റെ അഴകാർന്ന ചിരിയും,നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകൾ. റോസാപ്പൂ വിരിഞ്ഞു നിൽക്കുന്നപോലുള്ള നിന്റെ ചുണ്ട് , ഇതെല്ലാം എന്റെ മനസ്സിൽ, മഴയായ് പെയ്തു. കുളിരായ് വിതുമ്പി. നിന്നെക്കുറി ച്ച് ഒരു നിമിഷം പോലും ഓർക്കാതിരിക്കാൻ എനിക്കു വയ്യ.ഞാൻ പൂർണ്ണമായും നിനക്കുവേണ്ടി കൊതിച്ചു. വർഷങ്ങൾ നിമിഷങ്ങൾ പോലെ കടന്നുപോയി. എന്നിട്ടും ഈ സ്നേഹം ഒരു കുറവും വരുത്താതെ പൊന്നുപോലെ കാത്ത്സൂക്ഷിച്ചു.. പക്ഷേ നീ..... ഞാനറിയാതെ പല മാറ്റങ്ങളും സംഭവിച്ചു.നിനക്ക് പുതിയ അവകാശികൾ വന്നു. എന്നിൽ നിന്നും നീ അകലുന്നതുപോലെ തോന്നി. അതുവെറും തോന്നലുമാത്രമല്ല. അങ്ങനെ ആയിരിക്കുവാൻ ഞാൻ ആശിച്ചു...... നിന്നെയാണറഇമത് അത് വെറും തോന്നലല്ല എന്ന്. ഒരിക്കൽ നിന്നെ വിട്ട് പിരിയേണ്ടി വരും എന്ന ചിന്ത എന്നെ ആകുലെപ്പടുത്തി. ഒടുവിൽ ആ ദിവസം വന്നെത്തി. നാളെ,നാളെ മുതൽ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല. ഞാൻ മനസ്സില്ലാമനസ്സോടെ അതിനു തയ്യാറെടുത്തു. പക്ഷേ....പക്ഷേ......എനിക്കുകഴിയില്ല. എന്റെ കലാലയമേ നിന്നെ മറക്കുവാൻ നിന്നെവിട്ടു പോകുവാൻ. വേണം ഇനിയും നിന്നെ വേണം ജീവിതകാലം മുഴുവൻ നിനക്കായി..... നിന്നെ അറിയുവാൻ, സ്നേഹിക്കുവാൻ വരും....ഞാൻ വരും..... സ്കൂൾ വിദ്യാഭ്യാസം ഇനി ഓർമ്മയായി.ആ ഓർമ്മ കണ്ണീർ മഴയായ് പൊഴിക്കുന്നു.
കവിത
വസന്തത്തിന്റെ അധിപൻ
കാലചക്രം തിരിക്കുന്ന പണിയാളർ വിയർപ്പൊഴുക്കി പാടം പൊന്നാക്കുന്നവർ ഭൂമിയിൽ അധ്വാനമെന്ന പാഠം രചി ച്ചു പണിയാളർ കരുത്തുറ്റ കരങ്ങളാൽ മഹാസൗധങ്ങളൊക്കെയും പണിചെയ്തു തീർത്തു പണിയാളർ കുഞ്ഞുങ്ങളാദ്യപാഠം പഠിക്കുന്നനേരം ദുഖത്തിൻ പാഠം രചിച്ചതുമവർതന്നെ. പ്രപഞ്ചത്തിലെ മഹാസൗധങ്ങളൊക്കെയും പടുത്തുയർത്തിയ പണിയാളർ അവർതൻ കർമ്മത്തിൻ ഫലമാണ് നാമിന്ന് അനുഭവിച്ചീടുന്നതെന്നോർത്തുകൊൾക ജനലോകം മുന്നോട്ട് പോകുവാൻ കാരണം ഇവരാണ് നാമിന്നുമോർത്ത്കൊൾക ഒരു ജന്മം മുഴുവനും നമുക്കായ് മാറ്റിയ ഇവരുടെ കർമ്മത്തെ പുകഴ്‌ത്തീടണം.
കവിത
കച്ചവടതന്ത്രം
വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക
വാങ്ങേണ്ടേ വാങ്ങേണ്ടേ വാരിക്കൂട്ടേണ്ടെ
എന്തെല്ലാം എന്തെല്ലാം സാധനങ്ങൾ
കാശുകൊടുത്താലും കൊടുക്കാതിരുന്നാലും
എന്തെല്ലാം എന്തെല്ലാം സാധനങ്ങൾ.
കണ്ണിഞ്ചിപ്പിക്കുന്ന മോഹിപ്പിക്കുന്ന
കൗതുകമേറുന്ന വസ്തുക്കളും
എല്ലാമെല്ലാമിന്ന് വാങ്ങിച്ചുകൂട്ടുവാൻ
കൂട്ടരേ കൂട്ടരേ പോയിടല്ലേ
പരസ്യകെണികളിൽപെട്ടിടല്ലേ
സത്യമന്വേഷിച്ചാൽ നാമെല്ലാം
കൂട്ടരെ വിജയികളായി ഭവിക്കുമല്ലോ.
വാശിപിടിച്ചിട്ട് വായ്പകൾ വാങ്ങുമ്പോൾ
ഓർക്കണം കൂട്ടരേ എന്നുമെന്നും
സന്തോഷമേകുവാൻ സൗഭാഗ്യം നല്കുവാൻ
കഴിയില്ല കുട്ടരേ കടമെടുത്താൽ
നന്നായി ചിന്തിച്ചുമോർത്തിട്ടുമൊക്കെയേ
നല്ലതാം കാര്യങ്ങൾ വാങ്ങിച്ചിടാവൂ
വാങ്ങണ്ട വാങ്ങണ്ട വാരിയും കൂട്ടണ്ട
നന്മയും ഗുണവും ഇല്ലാത്തതൊന്നും
കവിത
ആധുനിക കേരളം
എന്തിനു മനുജാ നീയിന്നിവിടെ അന്യോന്യം കലഹിക്കുന്നു ദൈവത്തിൻറെ സ്വന്തം നാടിനെ ഭ്രാന്തലയമായി തീർക്കുന്നു നിന്നുടെ കൈയ്യിലെ കാച്ചിയ വാളിൽ രക്തത്തിൻ കറ വീഴ്‌ത്തുന്നു നിന്നുടെ തലമുറ എന്തിനു വെറുതെ വിപ്ലവകാരികളാകുന്നു പരശുരാമൻ തന്നുടെ മഴുവിൽ ചോര പുരണ്ടു കിടക്കുന്നു അറുത്തു മാറിയ തലകൾക്കിടയിൽ രക്തകൊതിയർചിരിക്കുന്നു. സമുദായങ്ങൾ തമ്മിൽതല്ലി ചോരപ്പുഴകളൊഴുക്കുമ്പോൾ മലയാളിതൻ മഹത്വം എവിടെപ്പോയൊളിക്കുന്നു. ഉണരൂ ഉണരൂ ഉണരൂ നിങ്ങൾ ഉണർന്നിരുന്ന് ചിന്തിക്കൂ.
"15058 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
15058 Awareness class.jpeg 1,040 × 780; 191 കെ.ബി.
-
15058 onam celebration.jpeg 1,040 × 780; 128 കെ.ബി.
-
15058 School Library.jpeg 1,040 × 780; 110 കെ.ബി.
-
15058 Students diary.jpeg 780 × 1,040; 97 കെ.ബി.