ഗവ. എച്ച് എസ് റിപ്പൺ/വിഷൻ 2025

Schoolwiki സംരംഭത്തിൽ നിന്ന്
                                  വിഷൻ 2025

ആമുഖം പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം അക്കാദമിക പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ കൊടുത്ത് നൂതനമായ ആവിഷ്ക്കാര വിലയിരുത്തൽ രീതികളിലൂടെ തേയില എസ്റ്റേറ്റ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ജി.എച്ച്.എസ് റിപ്പൺ എന്ന വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ പുതിയ സാരഥിയായ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിലെ അധ്യാപകർ ഒറ്റക്കെട്ടായി ജനകീയ പങ്കാളിത്തത്തോടെ ഏറ്റെടുത്ത് ഒരു മനസ്സോടെ മുന്നേറികൊണ്ടരിക്കുകയാണ്. വിദ്യാർത്ഥികളുടെ പിന്നാക്കാവസ്ഥ പരിഹരിച്ച് വിജ്ഞാനത്തിന്റെ പുതുനാമ്പുകൾ വിരിക്കാനും മികവിന്റെ പടവുകൾ കയറാനും പ്രാപ്തരാക്കുക എന്നതാണ് ഈ വിദ്യാലയത്തിന്റെ ആത്യന്തിക ലക്ഷ്യം.

 വീക്ഷണവും, ഊന്നലും

അക്കാദമിക പ്രവർത്തനങ്ങൾ ഒരു വിഷയത്തിൽ കേന്ദ്രീകരിക്കാതെ വിദ്യാർത്ഥികളുടെ പിന്നോക്കാവസ്ഥ പരിഹരിച്ച് അടിസ്ഥാന ശേഷി നേടുക, അതിന് വേണ്ട നൂതനമായ രീതികൾ സമഗ്രമായി ആവിഷ്ക്കരിക്കുക എന്ന വീക്ഷണത്തിലാണ് രൂപ കല്പന ചെയ്തതും നടത്തി വരുന്നതും. അതിനാൽ തന്നെ മിക്ക വിഷയങ്ങളിലും നൂതനമായ രീതിയിലുള്ള ആവിഷ്ക്കാരവും പിന്നാക്ക മേഖലയിലെ വിദ്യാർത്ഥികൾക്ക് പരമാവധി വേറിട്ട അനുഭവം തന്നെ നൽകുക എന്ന വീക്ഷണത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നുത്.

                        അതിലുപരിയായി വിദ്യാർത്ഥി തന്നെ പങ്കാളികളാവുന്ന പ്രവർത്തനം - ശിശു കേന്ദ്രീകൃത രീതിയാണ് അവലംബിച്ച് വരുന്നത്. ഒരോ ദിനാചരണവും അതിനുള്ള ഉത്തമ ഉദാഹരങ്ങളാണ്.

പ്രവർത്തന ഘട്ടങ്ങൾ 1) ആസൂത്രണം : SRG മീറ്റിംഗ്, CPTA, PTA മീറ്റിംഗ്, തദ്ദേശ ഭരണ സ്ഥാപനങ്ങളുമായുള്ള ചർച്ച എന്നിവ നടത്തിയതിന് ശേഷം മുൻഗണന ക്രമത്തിൽ നടക്കേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഉത്തരവാദിത്വം വിഭജിക്കുകയുമാണ് ചെയ്യുന്നത്. 2) നിർവ്വഹണം : നിർവ്വഹണ ചുമതല

    SRG CO – ordinator
    അധ്യാപകർ
   പ്രഗൽഭരായ വിദ്യാർത്ഥികൾ
    പി.ടി.എ.അംഗങ്ങൾ

3)പൂർത്തീകരണം

   SRG കൂടി നിർദ്ദേശിച്ച സമയ പരിധിക്കുള്ളിൽ തന്നെ വിജയകരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാ
  റുണ്ട്.
  പിൻതുണ, സഹായം : PTA, പൂർവ്വവിദ്യാർത്ഥി സംഘടന, പൊതുഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, NGO, LSG എന്നിവയുടെ സഹായം

മുൻഗണന - അടിസ്ഥാന ശേഷി എല്ലാ വിഷയത്തിലും ഉറപ്പാക്കുന്നു - സമ്പൂർണ്ണ സാക്ഷരത - മൂല്യാധിഷ്ഠിത വിദ്യാഭ്യാസം - പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കുക - കുട്ടികളുടെ തന്നെ ശാസ്ത്രസാഹിത്യ അനുബന്ധപ്രവർത്തനങ്ങൾ - ശിശു കേന്ദ്രീകൃത പ്രവർത്തനങ്ങൾ - ഒന്നാംകിട അനുഭവങ്ങൾ ലഭ്യമാക്കൽ - ആസൂത്രണവും അവതരണവും വിദ്യാർത്ഥികൾ തന്നെ ചെയ്യുന്ന രീതിയിലുള്ള മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ - സ്ക്കൂൾ റേഡിയോ, സ്ക്കൂൾ പത്രം - High tech class room, IT enabled instruction പരമാവധി ഉപയോഗപ്പെടുത്തൽ - പിന്നാക്ക വ്യവസ്ഥയിൽ നിന്നും ശാസ്ത്രമേള, കായിക കലാമേളകളിൽ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമങ്ങൾ - LSS, USS തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള സമഗ്ര പരിശീലനം - ഇംഗ്ലീഷ്, ഹിന്ദി, തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാൻ Hello English പോലുള്ള പദ്ധതികൾ


പ്രവർത്തനങ്ങൾ അടിസ്ഥാന ശേഷി ആർജ്ജിക്കൽ സമ്പൂർണ്ണ സാക്ഷരത, വായനാ പ്രദർശനങ്ങൾ, Communicative English, Hindi എന്നിവ പഠന സമയത്തിനുപരിയായി സമയം കണ്ടെത്തി അധ്യാപകരുടെയും പ്രഗത്ഭരായ വിദ്യാർത്ഥികളുടെയും സഹായത്തോടെ നടത്തി സമ്പൂർണ്ണ സാക്ഷരത, അടിസ്ഥാന ഗണിത ക്രിയാശേഷി, മറ്റ് വിഷയങ്ങളിലെ അടിസ്ഥാന ശേഷികൾ എന്നിവ ശ്രദ്ധ എന്ന പരിപാടിയിലൂടെ ഏറെക്കുറെ പൂർണ്ണ വിജയത്തിലെത്തിക്കാൻ കഴിഞ്ഞു എന്ന് പറയാം. CPTA യുടെ മുമ്പിൽ ക്ലാസിലെ എല്ലാ കുട്ടികളും ഇംഗ്ലീഷ് പത്രം വായിച്ച് കേൾപ്പിച്ചു. മിക്ക കുട്ടികൾക്കും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനും മറ്റൊരു ഭാഷയിൽ അസംബ്ലി നടത്താനും ആശയ വിനിമയം നടത്താനും അടിസ്ഥാന ശേഷി നേടിക്കഴിഞ്ഞു. പ്രതീക്ഷിത ഉൽപ്പന്നങ്ങൾ - എല്ലാ വിദ്യാർത്ഥികളുടെയും വായനാ പ്രദർശനം - സാഹിത്യകാരൻമാരുടെ രചന സ്കിറ്റാക്കി അവതരിപ്പിക്കൽ - ശാസ്ത്ര പ്രദർശനം - സ്വന്തമായ കലാ സാഹിത്യ സൃഷ്ടികൾ - സാമൂഹ്യ പ്രാധാന്യമുള്ള സ്കിറ്റ് തയ്യാറാക്കലും അവതരണവും - ഐ.ടി മേഖലയിലെ സ്വന്തമായ സൃഷ്ടികൾ - മൂല്യനിർണ്ണയത്തിൽ തെളിവാകുന്ന മികവുകൾ - എല്ലാ മേഖലകളിലും ആർജ്ജിക്കുന്ന മികവും അവതരണ ശേഷിയും - ശരിയായ കാഴ്ചപ്പാടും അഭിപ്രായവും പൗരബോധവും ശാസ്ത്രബോധവും രൂപപ്പെടൽ

 സാഹിത്യ പ്രവർത്തനങ്ങൾ
 ക്ലാസ്റൂം പ്രവർത്തനം അല്ലെങ്കിൽ വെറും വായന എന്നതിലുപരിയായി വിശ്വ സാഹിത്യ കൃതികളുടെ ദൃശ്യാവിഷ്ക്കാരമാണ് ഈ വർഷം ജി.എച്ച്.എസ്. റിപ്പണിൽ ആസൂത്രണം ചെയ്യപ്പെട്ടതും അരങ്ങേറിയതും. 6 B ക്ലാസിലെ കൂട്ടികൾ ബഷീർ ദിനത്തിൽ പൂർണ്ണതയോടും മികവോടും കൂടി പൂവൻ പഴം എന്ന ബഷീറിൻെറ ചെറുകഥ സ്ക്കൂളിലെ ഓരോ കുട്ടിയും കാണാപാഠവും ഹൃദ്യവുമാകുന്ന രീതിയിൽ സ്ക്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ച ബഷീറിന്റെ മറ്റ് കൃതികളുടെ പ്രദർശനവും ആസ്വാദനവും ജീവചരിത്രും ഒക്കെ കുട്ടികളെ ക്ലാസ്റൂം പ്രവർത്തനത്തിനപ്പുറം വായനയിലേക്കും സാഹിത്യത്തിലേയ്ക്കും വലിച്ചെടുപ്പിക്കുകയായിരുന്നു. വായനാദിനവും കാവ്യകേളിയും പുസ്തകാസ്വാദനവും കുട്ടികളെ വായനയുടെ വാതായനങ്ങളിലേക്ക് മാടിവിളിക്കുന്നതായിരുന്നു.

ST കുട്ടികൾക്കുള്ള പ്രത്യേക "ശ്രദ്ധ"യും പരിപാടികളും ST കുട്ടികൾ മിക്കവാറും വരാതിരുന്ന വിദ്യാലയത്തിലിപ്പോൾ അവരുടെ സമ്പൂർണ്ണ ഹാജരും പ്രത്യേക ശ്രദ്ധയും ഉറപ്പാക്കി വിജയിച്ചിരിക്കുന്നു എല്ലാവരും തന്നെ ഉയർന്ന വിദ്യാഭ്യസ നിലവാരത്തിലേയക്കും കുതിക്കുകയാണ് എന്ന് അഭിമാനപൂർവ്വം പറയാൻ കഴിയുന്നു.

ഓലപ്പുരയിലെ പ്രതിഭ ഓലപ്പുരയിലെ പ്രതിഭ എന്ന പേരിൽ ഒരു സ്കിറ്റ് ഈ വിദ്യാലയത്തിൽ രചിച്ച് ആവിഷ്ക്കാരവും നടത്തി സ്ക്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. പരാധീനതകളുടെയും അവഗണനയുടെയും ആക്ഷേപത്തിന്റെയും ലോകത്തിൽ നിന്ന് പഠിച്ച് ഡോക്ടറായ ഒരു ആദിവാസി പെൺകുട്ടിയുടെ ജീവിതകഥ എല്ലാ കുട്ടികൾക്കും പ്രചോദനമാക്കുക അവരോടുള്ള സമീപനത്തിൽ, കാഴ്ച്ചപ്പാടിൽ മാറ്റം വരുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടി രചിച്ചതാണ്. കേരളപ്പിറവി വിപുലമായ പ്രതലത്തിൽ ഓരോ ക്ലാസിലെ കുട്ടികളും ഓരോ ജില്ലയെ പറ്റി വിവരശേഖരണം നടത്തി വരച്ച് പൂർത്തിയാക്കിയ കേരളത്തിന്റെ ചിത്രവും വിവരങ്ങളും വേറിട്ടൊരനുഭവം തന്നെയായിരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നിർമ്മിച്ച അനിമേഷൻ ചിത്രങ്ങൾ ഐ.ടി മേഖലയിലെ കുട്ടികളുടെ വൈദഗ്ദ്യം തെളിയിക്കുന്നതായിരുന്നു. ഭിന്നശേഷി വാരാചരണം വയനാട് ജില്ലക്കു തന്നെ മാതൃകയായി ഓരോ ആഴ്ചയും സമ്മാനങ്ങളുമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം (ചങ്ങാതികൂട്ടം)( കൈത്താങ്ങ്) അവരുടെ ചിത്രപ്രദർശനം, അവർതന്നെ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റ്, അസംബ്ലി എന്നിവ അവരെയും ജീവിതത്തിൻെറ മുഖ്യധാരയിലെത്തിക്കാനും ഓരോരുത്തർക്കും ഉള്ള ഉത്തരവാദിത്വവും മനോഭാവവും ബോധവൽക്കരിക്കുന്ന വിധത്തിലായിരുന്നു ലക്ഷ്യങ്ങൾ പിന്നോക്ക മേഖലയിലെ വിദ്യാലയമായതിനാൽ പഠനത്തിൽ ഉത്സുകരായ ഒരു സാമൂഹ്യ പാശ്ചാത്തലത്തിന്റെ അഭാവം വിദ്യാർത്ഥികളിലും പ്രതിഫലിക്കുന്നത് ഒരു വെല്ലുവിളിയായിരുന്നു. - അതിനാൽ കുട്ടികൾക്ക് നേരിട്ടനുഭവം നൽകുക - പ്രവർത്തി പഠനം - വ്യക്തമായ കാഴ്ച്ചപ്പാടുമ്ടാക്കുക - പരിമിതികൾ പരിഹരിക്കപ്പെടുക - വ്യക്തിത്വ വികസനം - വ്യക്തിപരമായ കഴിവുകൾ കണ്ടെത്തുക - സമഗ്രവികസനം - മാനസികമായ ഉല്ലാസം - ഭിന്നശേഷിക്കാരെയും പൊതുധാരയിലെത്തിക്കുക