തലമുണ്ട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ എൻറെ സ്വന്തം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
എൻറെ സ്വന്തം ഭൂമി

നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നു വലിയ പ്രശ്നമാണ് പരിസര മലിനീകരണം അതിൽ ഏറ്റവും വലിയ പ്രശ്നം നേരിടുന്നത് പ്ലാസ്റ്റിക് മാലിന്യമാണ്. നാം ഏതൊരു ദിശയിലേക്ക് നോക്കുകയാണെങ്കിൽ അവിടെ നമുക്ക് കാണാൻ സാധിക്കുന്നത് പ്രകൃതി ഭംഗി അല്ല. മറിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. അമിതമായ പ്ലാസ്റ്റിക് ഉപയോഗത്തിലൂടെ ഇന്ന് നമുക്ക് പലതരത്തിലുള്ള രോഗങ്ങൾ വരെ വരാൻ കാരണമായിട്ടുണ്ട്. ഒരുപരിധിവരെ ഇതിന്റെ ഉപയോഗം കുറക്കാൻ നാമിന്ന് ശ്രദ്ധിക്കുന്നുണ്ട് എന്നാലും ഇത് പൂർണ്ണമായും നമ്മുടെ ഭൂമുഖത്തുനിന്നും തുടച്ചു മാറ്റാൻ നമുക്ക് സാധിക്കുന്നതല്ല. പ്ലാസ്റ്റിക്കുകൾ അലക്ഷ്യമായി വലിച്ചെറിയാതെ അവ കരുതലോടെ ഉപയോഗിച്ചാൽ മാലിന്യങ്ങൾ ഒഴിവാക്കാം ഇത്തരത്തിൽ ഒരുപാട് മാലിന്യങ്ങൾ കൂടുന്നതിന് ഫലമായി ഭൂമുഖത്ത് ഒരുപാട് പുതിയ രോഗങ്ങളും പിറവിയെടുക്കുന്നു. നമ്മുടെ ഭൂമിയുടെ സൗന്ദര്യത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ഏതൊരു പ്രവൃത്തികളും നാം മനുഷ്യർ ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് കാണപ്പെടുന്ന പല രോഗങ്ങൾക്കും കാരണം മനുഷ്യരുടെ ദുഷ്പ്രവൃത്തികൾ ഫലമായാണ് ആ അവ ഉപേക്ഷിച്ച് സുന്ദരമായ ഒരു ഭൂമിയെ തിരിച്ചു കൊണ്ടു വരേണ്ടത് വിദ്യാർത്ഥികളായ നാം ഓരോരുത്തരും ആണ്.

നിവേദ്യ എ
3 B തലമുണ്ട എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം