കൂടു കൂട്ടാൻ ഇനിയില്ല
താങ്ങായി നിന്ന മരച്ചില്ല
വെട്ടിയ ദുഷ്ട്ടർക്കറിയില്ല
പൊട്ടിയ മുട്ടകൾ വിരിയില്ല
ഒഴുകിയ കണ്ണീരിനതിരില്ല
ചെയ്ത മർത്യനു മാപ്പില്ല
കടുത്ത ചൂടിനി കുറയില്ല
തണലൊരുക്കാൻ മരമില്ല
വെട്ടിമുറിച്ചു കളയുമ്പോൾ
വെച്ചുപിടിപ്പിക്കുന്നില്ല
ഇങ്ങനെ പോയാൽ ഈ ഭൂവിൽ
അധിക നാല് ആരും വാഴില്ല.