ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/കൈ കഴുകലിന്റെ രസതന്ത്രം
കൈ കഴുകലിന്റെ രസതന്ത്രം കോവിഡ് 19 രോഗം ലോകത്താകെ പടരുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ ആയുധം സോപ്പ് തന്നെ. സോപ്പ് കൊണ്ട് നന്നായി കൈ കഴുകിയാൽ കൈയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകളെ കൊല്ലാനും അതുവഴി രോഗം വരുന്നത് തടയാനും കഴിയും. കോവിഡ് വൈറസുകൾക്ക് ചുറ്റും കൊഴുപ്പ് കൊണ്ടുള്ള ഒരു ആവരണം ഉണ്ട്. അതുപോലെ, സോപ്പ് തന്മാത്രകൾക്ക് ഒരു തലഭാഗവും, വാൽഭാഗവും ഉണ്ട്. തലഭാഗം വെള്ളത്തോട് ആക൪ഷിക്കപ്പെടുമ്പോൾ, വാൽഭാഗത്തിന് കൊഴുപ്പിനോടാണ് ആക൪ഷണം. സോപ്പ് കൊണ്ട് കൈ നന്നായി കഴുകുമ്പോൾ സോപ്പ് തന്മാത്രയുടെ വാൽഭാഗം വൈറസിന്റെ കൊഴുപ്പുമായി ചേരുകയും, അതുവഴി വൈറസിന്റെ കൊഴുപ്പുകൊണ്ടുള്ള ആവരണം നശിക്കുകയും, വൈറസ് നി൪വീര്യമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇരുപത് സെക്കന്റ് എങ്കിലും സമയമെടുത്ത് സോപ്പ് ഉപയോഗിച്ച് കൈ കഴുകണമെന്ന് പറയുന്നത്. വെറും വെള്ളത്തിലോ, ചൂടുവെള്ളത്തിലോ കൈ കഴുകിയാൽ കോവിഡ് വൈറസുകൾ നശിക്കില്ല എന്ന് പറയുന്നതും ഇതു കൊണ്ട് തന്നെയാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |