പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/ പ്രകൃതിയിലൂടൊരു യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലൂടൊരു യാത്ര

പോകാം പാടവരൽ പത്ത്
പറിച്ചെടുക്കാം പൂക്കളെല്ലാം
പാടാം പൂവിൻ പരിമള ഗാനം
ആടാം പൂക്കളെപ്പോലെ
ആകാൾ മേഘങ്ങളെ പ്പോലെ
പോകാം ദൂരേക്ക്
ഒരു മനമായി ഒന്നിക്കാം
പെയ്യ തൊഴിയാം സമൃദ്ധിയാക്കാം.
പുല്ലാൻ കുഴൽ നാദം ഉയർത്തും വനനിരകൾ
കനിവിൻ്റെ കതിരായി തീരും കായ്മണികൾ
ഉഷ്മള ശോഭയിൽ കുളിരാകും
മർമര സംഗീതമെത്ര മനോഹരം
കാലികൾ മേയും പാടവും
കാറ്റിൻ്റെ ഓളങ്ങൾ നീങ്ങും നീർപാടവും
അന്തിവെയിലിൻ സമയമായി
മടങ്ങാം പുലരുവോളം


രേ‍‍‍ഷ്മ എം ആർ
11 പി ടി എം എച്ച് എസ് എസ് മരുതുർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത