ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/ഇനിയെത്ര നാൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയെത്ര നാൾ

അങ്ങകലെയാ ചൈനയിൽ കേട്ട മഹാമാരി,
അരികിലിങ്ങെത്തീ കേരള നാട്ടിലും
അറിയില്ലാർക്കും കൊറോണതൻ പ്രതിവിധി
അതിനാലടിമയായ് ലക്ഷങ്ങൾ പല നാട്ടിൽ
അന്നു പൊട്ടിയ അഹങ്കാരങ്ങൾ കേവലം
അണുവിനാൽത്തന്നെ അറിയിച്ചു പ്രകൃതി
കീഴ്മേൽ മറിയുന്നു ഗതിയിന്നു
താഴ്മയായ് കേഴുന്നു ഭരണാധികാരികൾ
വർണ്ണവും, വർഗ്ഗവും, ജാതിയും, മതവും
വീട്ടിലൊളിച്ചു , പതുക്കെ നിശബ്ദമായ്
വറുതിയായ് വിശപ്പിൻ വിലയറി‍‍ഞ്ഞു
വർത്തമാനക്കാല വൈറസിൻ വരവിനാൽ
പ്രതിരോധമാണിതിൻ പരിഹാരമെന്നതും
ശകലം അകലം പാലിച്ചു നിന്നീടുക
കഴുകണം കൈകളും മനസ്സും കഴിവതും
തഴുകണം സാന്ത്വനം മുതിർന്നവർക്കേറെയും...
പൊരുതീടാം ഏകമനസ്സായി നാളേയ്ക്കായ്
കരുതിടാം പ്രതിരോധം പാലിച്ചു നാടിനെ.

നവനീത് കൃഷ്ണ
9A ടി .എച്ച് .എസ്സ് .പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത