സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
ഒരിക്കൽ ഒരിടത്ത് ഒരു കൃഷിക്കാര൯ താമസിച്ചിരുന്നു . കൃഷിക്കാരനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതായിരുന്നു അയാളുടെ കുടുംബം.കൃഷിക്കാരൻ എന്നും രാവിലെ പാടത്തു പോയി കൃഷി ചെയ്യും.അയാളുടെ ഭാര്യയും അയാളെ സഹായിച്ചിരുന്നു.മൂത്ത മക൯ രവി. രവി തന്റെ അച്ഛ൯ കൃഷി ചെയ്തുണ്ടാക്കുന്ന സാധനങ്ങൾ ചന്തയിൽ കൊണ്ടുപോയി വിൽക്കും. അങ്ങനെ സന്തോഷത്തോടെ കഴിയുകയായിരുന്നു.ആ ഇടയ്ക്കാണ് ആ കുടുംബം ലോകത്തെങ്ങും കോവിടഡ് -19 എന്ന മാരക രോഗം പട൪ന്നു പിടിക്കുന്നത്.ലക്ഷക്കണക്കിന് ആളുകൾ മരിച്ചു. ഈ അസുഖത്തെക്കുറിച്ച് ഗ്രാമത്തിലെ ജനങ്ങൾക്ക് കൂടുതൽ അറിവൊന്നും ഉണ്ടായിരുന്നില്ല. രവി ഒരു ദിവസം ചന്തയിൽ സാധനങ്ങൾ വിൽക്കാൻ പോയി.രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവന് ഭയങ്കര പനിയും തൊണ്ട വേദനയും ഉണ്ടായി.സാധാരണ പനിയാണെന്നു കരുതി ഹോസ്പിറ്റലിൽ കാണിച്ചു.അവിടെ രവിയെ നിരീക്ഷിച്ചു. അവന് കൊറോണ സ്ഥിരീകരീച്ചു. അങ്ങനെ ആ കുടുംബം മുഴുവൻ നിരീക്ഷണത്തിലായി. ജോലി ചെയ്യാതെ അവർ കൂടുതൽ ദാരിദ്ര്യത്തിലായി. പക്ഷെ അവർക്കാർക്കും രോഗം പിടിപെട്ടില്ല. രവി കുറേ നാളത്തെ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി വീട്ടിൽ തിരിച്ചെത്തി. സമൂഹസമ്പർക്കം ഒഴിവാക്കിയാൽ ഒരു പരിധിവരെ നമുക്ക് ഈ രോഗത്തെ തടയാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ നോർത്ത് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ നോർത്ത് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ നോർത്ത് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ