വൈറസ് ആണ് വൈറസ്
ചൈനയിൽ നിന്നെത്തിയ വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ കഴുകിടേണം
മാസ്കുകൾ മുഖത്ത് ധരിച്ചിടേണം
അല്ലെങ്കിൽ കൊറോണ കൊണ്ടുപോകും
നമ്മളെയൊക്കെ കൊണ്ടുപോകും
സർക്കാർ പറയുന്നത് കേട്ടിടേണം
മുഖ്യൻ പറയുന്നത് കേട്ടിടേണം
ആരോഗ്യപ്രവർത്തകർ നമ്മൾക്കായി
അവരുടെ ജീവനും കയ്യിൽ വച്ച്
അനുസരിച്ച് ഇടുക നമ്മളെല്ലാം
അവരുടെ വാക്കുകൾ നന്മയോടെ
വീട്ടിൽ ഇരുന്നു കളിക്കുക നാം
വീട്ടിലിരുന്നു പഠിക്കുക നാം
വീട്ടിൽ തന്നെ ഇരുന്നിടേണം
സാമൂഹ്യ അകലം പാലിച്ചിടേണം