രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/അശ്രദ്ധ വരുത്തിവെച്ച ആപത്ത്
അശ്രദ്ധ വരുത്തിവെച്ച ആപത്ത്
ഒരിടത്ത് സുരേഷും അവന്റെ അമ്മയും തനിച്ചായിരുന്നു താമസിച്ചിരുന്നത്. സുഹൃത്തുക്കളുടെ കൂടെ കറങ്ങി നടക്കൽ ആയിരുന്നു സുരേഷിന്റെ പ്രധാന വിനോദം. ആ സമയത്താണ് ഒരു മഹാമാരി വന്നത്. ആളുകളോട് എല്ലാം വീട്ടിൽനിന്ന് പുറത്തിറങ്ങരുത് എന്നാണ് അധികൃതർ അറിയിച്ചത്. പക്ഷേ സുരേഷിനെ ഇതൊന്നും ബാധിച്ചില്ല. അവൻ ഇതൊന്നും വകവെക്കാതെ തന്റെ കറക്കം തുടർന്നു. അമ്മ അവനോട് പുറത്തു പോകരുത് എന്ന് എപ്പോഴും പറയുമായിരുന്നു. അവൻ അതൊന്നും അനുസരിച്ച് ഇരുന്നില്ല. പുറത്തു പോകുമ്പോൾ അവൻ മാസ്കോ കൈയുറയോ ധരിച്ചിരുന്നില്ല. വീട്ടിൽ തിരിച്ചെത്തിയാൽ ശുദ്ധിയായി കൈകഴുകാൻ വരെ ശ്രദ്ധിച്ചിരുന്നില്ല. അവന്റെ അമ്മയുടെ വാക്കുകൾ അവൻ ഒരിക്കൽ പോലും ചെവിക്കൊണ്ടില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ സുഹൃത്തുക്കളുടെ കൂടെ കളിച്ചുകൊണ്ടിരിക്കുമ്പോൾ പോലീസ് വന്ന് അവനെ 14 ദിവസം നിരീക്ഷണത്തിൽ ആക്കി. കുറച്ചു ദിവസം കഴിയുമ്പോഴേക്കും അവനെ ചുമയും തൊണ്ടവേദനയും അനുഭവപ്പെടാൻ തുടങ്ങി. കൊറോണ യുടെ രോഗലക്ഷണങ്ങൾ ആയതിനാൽ തന്നെ അവനെ കൊറോണ ടെസ്റ്റിന് വിധേയനാക്കി. ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ പ്രതീക്ഷിച്ചതു പോലെ അവനെ കൊറോണ ബാധിച്ചിരുന്നു. ഗൾഫിൽനിന്നെത്തിയ അവന്റെ സുഹൃത്തിൽ നിന്നുമാണ് അവന് കൊറോണ ബാധിച്ചത്. അവനെ ആശുപത്രിയിലേക്ക് മാറ്റേണ്ടതായി വന്നു. ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ അമ്മയുടെ വാക്കുകൾ അനുസരിച്ചിരുന്നെങ്കിൽ എന്ന് അവൻ ഓർത്തുപോയി. അവന്റെ അമ്മ നിറകണ്ണുകളോടെ തന്റെ മകൻ രോഗം മുക്തനായി തിരിച്ചുവരുന്നതും പ്രതീക്ഷിച്ചിരുന്നു.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ