എം.എസ്.എം.യു.പി.എസ്. നിരണം/അക്ഷരവൃക്ഷം/വലുപ്പത്തിൽ അല്ല ശുചിത്വത്തിൽ ആണ് കാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
വലുപ്പത്തിൽ അല്ല ശുചിത്വത്തിൽ ആണ് കാര്യം


വളരെ ദരിദ്ര കുടുംബത്തിലെ ഒരു കുട്ടിയായിരുന്നു അനന്ദു. അവന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്റെ അയൽവാസിയും ചങ്ങാതിയും ആയിരുന്നു അപ്പു. അപ്പു സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു. അപ്പു പലപ്പോഴും അനന്തുവിൻറെ കൊച്ചു കുടിലിനെ കുറിച്ച് പറഞ്ഞ കളിയാക്കുമായിരുന്നു. വളരെ വൃത്തിയുള്ള മനോഹരമായ കുടിലിലാണ് അപ്പുവിനു ഉള്ളത്. ആ കുടിലും പരിസരവും വളരെ വൃത്തിയുള്ള തായിരുന്നു. സ്കൂൾ വിട്ടു വന്നുകഴിഞ്ഞാൽ അനന്തു പരിസരം വൃത്തിയാക്കുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാൽ അപ്പുവിനെ വീടും പരിസരവും വൃത്തിഹീനമായ അവസ്ഥയിലായിരുന്നു.

ഒരിക്കൽ അനന്തുവിൻറെ അമ്മയ്ക്ക് കടുത്ത പനി പിടിച്ചു. പഠനത്തിൽ ഒന്നാമനായ അനന്തുവിനെ ക്ലാസ്സിൽ വരാത്ത കാരണം തിരക്കി ക്ലാസ് ടീച്ചർ വീട്ടിലെത്തി. കാര്യങ്ങൾ മനസ്സിലാക്കിയ ടീച്ചർ അവനെയും അമ്മയെയും ആശ്വസിപ്പിച്ചു. ചെറിയ കുടിൽ ആണെങ്കിലും ആ വീട്ടിലെയും പരിസരത്തെയും വൃത്തി കണ്ട് ടീച്ചർ അവനെ തോളിൽ തട്ടി അഭിനന്ദിച്ചു. അനന്തു ഒരു ചെറുചിരിയോടെ അത് കേട്ടു നിന്നു. തിരികെ പോകും വഴി ടീച്ചർ അപ്പു വിൻറെ വീട്ടിലും കയറി. ഇരുനില വീടിൻറെ ഉമ്മറത്ത് അപ്പു നിൽപ്പുണ്ടായിരുന്നു. ടീച്ചറിനെ കണ്ട് അവൻ ഓടി വന്നു. അപ്പുവിനെ വീടും പരിസരവും കണ്ട് ടീച്ചറിൻറെ മുഖം വാടി. അപ്പു, നിനക്കെങ്കിലും പരിസരംവൃത്തിയാക്കി കൂടെ. നീ അനന്തുവിൻറെ കുടിൽ കണ്ടില്ലേ? ചെറുതാണെങ്കിലും എത്ര വൃത്തിക്കാണ് അവൻ അത് സൂക്ഷിക്കുന്നത്. കുഞ്ഞേ, മഴക്കാലമായാൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഇതൊക്കെ പോരെ വീടിൻറെ വലുപ്പത്തിൽ അല്ല ശുചിത്വത്തിൽ ആണ് കാര്യം. അപ്പു നാണിച്ച് തലതാഴ്ത്തി. പിന്നീടൊരിക്കലും അവൻ അനന്തുവിനെ പരിഹസിച്ചില്ല. ശുചിത്വത്തിന് അവൻ വളരെ പ്രാധാന്യം നൽകി.

അന്ന മരിയ തോംസൺ
7 A എം എസ് എം യുപി സ്കൂൾ നിരണം
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ