ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഇന്ന് കോവിഡ്- 19 എന്ന മഹാമാരി ലോകരാജ്യങ്ങളെയാകമാനം ഞെട്ടിവിറപ്പിച്ച് കൊണ്ടിരിക്കുകയാണ്. ലോകമഹായുദ്ധങ്ങളെക്കാട്ടിയും ഭയാനകമായ അവസ്ഥയാണ് ഇന്ന് ലോക രാജ്യങ്ങൾ ആകമാനം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതുവരെയും പ്രതിരോധ മരുന്ന് കണ്ട് പിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയെ നേരിടുന്നതിനും ചെറുത്ത് തോൽപിക്കുന്നതിനും നമുക്ക് സ്വയം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്ന് പറയുന്നത് വ്യക്തി ശുചിത്വം,സാമൂഹിക അകലം, തുടരെ തുടരെ കൈകാൽ, മുഖം, സാനി ട്ടൈസർ ഉപയോഗിച്ച് കഴുകുക, മുഖാവരണം ,ഗ്ലൗസ് എന്നിവ ധരിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക, അനാവശ്യമായി പുറത്തു പോകാതിരിക്കുക,യാത്ര കൾ പരമാവധി ഒഴിവാക്കുക, തുടങ്ങിയവയാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത്.

കേന്ദ്രസർക്കാരിന്റെയും, പോലീസ് അധികാരികളുടേയും നിർദ്ദേശങ്ങൾ അനുസരിച്ച് നമ്മിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാതെയും, വേറൊരാളിൽ നിന്ന് നമുക്ക് പകരാതെയും ഈ മഹാവിപത്തിനെ പ്രതിരോധിച്ച് രാഷ്ട്രത്തേയും ജനങ്ങളെയും സംരക്ഷിക്കാൻ നമുക്ക് ഒറ്റക്കെട്ടായി പ്രയത്നിക്കാം. എല്ലാവരുടേയും നല്ലതിനായി പ്രാർത്ഥിച്ചു കൊണ്ട് നല്ലൊരു നാളയെ വാർത്തെടുക്കാൻ നമുക്ക് കഴിയട്ടെ.


വൈഗ ഡി എൻ
5 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം