ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ഒരുമ
ഒരുമ
"അച്ഛാ.....അച്ഛാ.....ഒരു ജാഥ വരുന്നത് കണ്ടോ?” പാടവരമ്പിലൂടെ വരുന്നവരെ നോക്കി നന്ദന ഗോവിന്ദേട്ടനോട് പറഞ്ഞു. "എല്ലാവരും കൂടിയെങ്ങട്ടാ?” ഗോവിന്ദേട്ടൻ ചോദിച്ചു. "ഞങ്ങൾ പഞ്ചായത്ത് കുളം വൃത്തിയാക്കാൻ പോകുകയാ, കൂടുന്നോ?" ബഷീറിക്ക ചോദിച്ചു. ബഷീറിക്ക നന്ദനയുടെ കൂട്ടുകാരി നുസ്രത്തിന്റെ ഉപ്പയാണ്. "എന്നാൽ ഞാനും കൂടാം. നമ്മൾ പണ്ട് കുഴിച്ച കുളമല്ലേ.” ഗോവിന്ദേട്ടൻ പറഞ്ഞു. "ആ കുളം വൃത്തിയാക്കിയാൽ ഈ അവധിക്കാലത്ത് കുട്ടികൾക്ക് നീന്തൽ പഠിക്കാം. മാത്രമല്ല ജലക്ഷാമവും പരിഹരിക്കാം.” രാജു പറഞ്ഞതിനോട് എല്ലാവരും യോജിച്ചു. അവർ എല്ലാവരും ഒരുമയോടെ ശുചീകരണത്തിൽ പങ്കെടുത്തു.
|