തകർക്കണം തകർക്കണം
നമ്മളീ ,കൊറോണതൻ കണ്ണിയെ
തുരത്തണം തുരത്തണം
ലോക ഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ നീങ്ങിടാം
മുന്നിൽ നിന്നു പടനയിച്ചു
കൂടെയുണ്ട് എല്ലാവരും
ഒരുമയോടെ കൂടെ നിന്ന്
വിപത്തിനെ ചെറുത്തിടാം
മുഖത്തു നിന്ന്
പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം
മാസ്ക് കൊണ്ട് മുഖം മറച്ച്
അണുവിനെ നേരിടാം
കൈകഴുകി കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം