നിക്കർ കീറി

അവൻ സംസാരിക്കുവാൻ തുടങ്ങി. എല്ലാവരും അവനെ ശ്രവിച്ചു. കാലങ്ങൾ പുറകിലേക്ക് നീങ്ങി . "റഹീം എണീക്ക് സമയമായി സ്കൂളിൽ പോകേണ്ടെ?". "ഓ .. ഈ ഉമ്മയുടെ ഒരു കാര്യം". അവൻ എണീറ്റ് ദിനകൃത്യങ്ങൾ ചെയ്തു. എല്ലാം കഴിഞ്ഞ് അവൻ സ്കൂളിലേയ്ക്ക് പോകാൻ തയ്യാറെടുത്തു. അവൻ ധൃതിയിൽ സ്കൂളിലേയ്ക്ക് ഓടി. വളരെയധികം താമസിച്ചിരിക്കുന്നു. " എന്താ റഹീം താമസിച്ചത്?" ടീച്ചർ ചോദിച്ചു." എണീറ്റപ്പോൾ താമസിച്ചു പോയി ". അവൻ ഉത്തരം പറഞ്ഞു. "എണീറ്റപ്പോൾ താമസിച്ചു പോയോ മോനേ.. മോൻ വന്നേ .. വാ ഇവിടെ കിടക്കാം.."
റഹിമിനെ ടീച്ചർ ഒരടി കൊടുത്തു. അറിയാവുന്ന എല്ലാ ചീത്തകളും ആ ചെറിയ നിമിഷം കൊണ്ട് അവൻ മനസിൽ ടീച്ചറെ വിളിച്ചു തീർത്തു. അങ്ങനെ അവൻ്റെ പ്രിയപ്പെട്ട പുറകിലത്തെ ബഞ്ചിലേയ്ക്ക് അവൻ പോയി. അവിടെയാണ് ചങ്കും ചങ്കിടിപ്പുമായ അവൻ്റെ കൂട്ടുകാരുള്ളത്. അങ്ങനെ പുറകിലത്തെ ബഞ്ചിലിരുന്നു അവൻ കൂർക്കം വലിക്കാൻ തുടങ്ങി. ബെല്ല് മുഴങ്ങുന്നത് കേട്ടു അവൻ ചാടി എഴുന്നേറ്റതും എന്തോ ഒരു ശബ്ദം കേട്ടു. പെൺകുട്ടികൾ കണ്ണ് പൊത്തി. കൂട്ടുകാർ കളിയാക്കാൻ തുടങ്ങി. അപ്പോഴാണ് അവന് കാര്യം മനസ്സിലായത്. അവൻ്റെ നിക്കർ കീറി. ക്ലാസിലെ ബുജിയായ ഗോവിന്ദൻ അവനെ കളിയാക്കി. അവന് വളരെയധികം വിഷമം വന്നു. അതിനോടൊപ്പം പകയും. അങ്ങനെ അവൻ ഗോവിന്ദനെ തോൽപ്പിക്കാൻ വേണ്ടി പഠിക്കുവാൻ തുടങ്ങി . അവൻ മുൻ ബെഞ്ചിൽ ഇരിക്കാൻ തുടങ്ങി. സിഗരറ്റും കഞ്ചാവും പിടിച്ചിരുന്ന കൈ കൊണ്ട് ബുക്കും പേനയും പിടിച്ചു തുടങ്ങി. അങ്ങനെ അവൻ എല്ലാ ക്ലാസുകളും കഴിഞ്ഞു പത്താം ക്ലാസെന്ന ജീവിതത്തിൻ്റെ വഴിത്തിരിവിലെത്തി. അങ്ങനെ ആ കടമ്പയും അവൻ കടന്നു. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും ഉന്നത മാർക്കോടെ അവൻ വിജയിച്ചു. എന്നാൽ ഗോവിന്ദന് തോൽവിയാണ് ലഭിച്ചത്. അങ്ങനെ വാശിക്ക് പഠിച്ച് അവനിന്ന് വലിയ നിലയിലെത്തി. ആ കുട്ടി ഇപ്പോൾ ഒരു കളക്ടർ ആണ്. മറ്റുള്ളവർക്ക് മാതൃകയാകേണ്ട ഒരു കളക്ടർ. അവൻ സംസാരിച്ചു നിർത്തി. അവൻ അഭിമാനത്തോടെ ആ വേദിയിൽ നിന്നു ഇറങ്ങി. അവരുടെ കയ്യടി ശബ്ദം ഉയർന്നുയർന്നു വന്നു. അപ്പോഴും അവൻ തന്നെ കുറിച്ചോർത്ത് പുളകിതനായി.

മുഹമ്മദ് യാസീൻ
8 സി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ