വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
മനുഷ്യൻ പ്രകൃതിയോടു ചെയ്ത കൊടുംക്രൂരത ഈ ഭൂമി വാസയോഗ്യമല്ലാതാക്കും.പ്രകൃതിയുടെ മേൽ വിജയങ്ങളെ ഓർത്ത്നാം അധികം അഹങ്കരിക്കേണ്ടതില്ല. ഭക്ഷ്യ സുരക്ഷയിൽ പ്രകൃതി സംരക്ഷണത്തിന്റെആവശ്യകത ഏറ്റവും പ്രധാനപ്പെട്ടതാണ്.പ്രകൃതിയിൽ നിക്ഷേപിക്കുന്ന എല്ലാ വിഷങ്ങളും വായുവിലൂടെ, വെള്ളത്തിലൂടെ,ഭക്ഷ്യശ്യംഖലയിലൂടെ . . . ഒടുവിൽ മനുഷ്യ ശരീരത്തിൽ തന്നെ കടന്നു കൂടി മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും . നമ്മുടെ സൗരയൂഥത്തിൽ വാസയോഗ്യമായ സാഹചര്യങ്ങളുള്ള ഒറ്റ ഗ്രഹമേയുള്ളൂ ,അത് ഭൂമിയാണ് .ഈ ഭൂമിക്ക് ഇന്ന് ജീവന്റെ നിലനിൽപ്പു തന്നെ ഭീക്ഷണിയാകും വിധം മുറിപ്പാടുകൾ ഉണ്ടായിരിക്കുന്നു. ജീവിതം പച്ചപിടിക്കുന്നത് മണ്ണിലാണ് . മണ്ണിൽ വേരൂന്നി വളരുന്ന ജീവജാലങ്ങളാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്. ഒരു ഹരിതഭൂമി എന്ന സങ്കൽപം നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകണം . ഭൂമിയെ പച്ചപിടിപ്പിക്കാൻ മണ്ണിന്റെ നനവും നന്മയും കാത്തുസൂക്ഷിക്കാനും , പ്രകൃതിയെ അറിയാനും , പ്രകൃതിയെ ആദരിക്കാനും ഒക്കെ നമ്മൾ കടപ്പെട്ടവരാണ്. ജീവനുള്ള ഹരിതഗ്രഹം ഭൂമി മാത്രമാണ്. ഇന്ന് നമുക്ക് ശുദ്ധമായ സുഗന്ധമുള്ള പക്ഷികൾ പാടി കൊണ്ടിരിക്കുന്ന ഒരു നല്ല അന്തരീക്ഷം അന്യമായിക്കൊണ്ടിരിക്കുന്നു. അതിന് ഒരു പരിധി വരെ കാരണമാകുന്നത് നമ്മുടെ ജീവിത ശൈലിയാണ് . നാം പ്രകൃതിയോട് ചെയ്യുന്ന കടുത്ത തെറ്റുകൾക്ക് നിഷകളങ്കരായ കുരുന്നുകൾ ശിക്ഷയനുഭവിക്കേണ്ടിവരും. അപകടകരങ്ങളായ ബാക്ടീരിയകൾ , രാസവസ്തുക്കളുടെ കവറുകൾ, പ്ലാസ്റ്റിക് , മാലിന്യങ്ങൾ ,കീടനാശിനികൾ,ആഫീസുകൾ ,വ്യാപാര സ്ഥലങ്ങൾ, വർക്ക് ഷോപ്പുകൾ ,ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ ഇടങ്ങളിലെ മാലിന്യങ്ങൾ എന്നിവ തള്ളപ്പെടുന്നത് പൊതുസ്ഥലങ്ങൾ ആളൊഴിഞ്ഞ പറമ്പുകൾ , പാതയോരങ്ങൾ , ചതുപ്പുകൾ മണ്ണ് /മണൽ എടുത്ത കുഴികൾ മറ്റ് സൗകര്യമുള്ള ഇടങ്ങൾ എന്നിവിടങ്ങളിലാണ്. മഴക്കാലങ്ങളിൽനദിയിലെ രാസമാലിന്യങ്ങൾ കലർന്ന ജലം ഒഴുകിയെത്തി കാർഷിക വിളകളെ നശിപ്പിക്കുന്നു . പ്രകൃതിയുടെ ഭാഗത്ത് ഇവിടുള്ള സർവ്വ ചരാചരങ്ങളും മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാണ് എന്ന് ശങ്കരാചാര്യരും മനുഷ്യാ നീ മണ്ണാകുന്നു എന്ന് ക്രിസ്തുവും നമ്മെ പഠിപ്പിച്ചു .കൂടുതൽ ഊർജ്ജം എന്നതാണ് മനുഷ്യന്റെ ജീവിതത്വര. എല്ലാവരുടെയും അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കാനുള്ള ഊർജ്ജം ആണവോർജത്തിന് പകരം സൗരോർജം എന്നത് ഒരു മുദ്രാവാക്യമായി പോകാതെ ഈ ഭൂമിയിലെ സകല മനുഷ്യരുടെയും ജീവിതമന്ത്രമായി മാറിയെങ്കിൽ മാത്രമേ വരാനിരിക്കുന്ന ആണവശൈത്യത്തിൽ നിന്ന് നമുക്കും രക്ഷയുള്ളൂ . " കാടില്ലെങ്കിൽ മഴയില്ല , മഴയില്ലെങ്കിൽ കൃഷിയില്ല , കൃഷിയില്ലെങ്കിൽ ഊണില്ല , ഊണില്ലെങ്കിൽ നാമില്ല " . എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിക്ക് കഴിവുണ്ട് എന്നാൽ ആരുടെയും അത്യാഗ്രഹം നിറവേറ്റാൻ പ്രകൃതിക്ക് കഴിയില്ല . ഉയർന്ന ചിന്തയോടെ എളിയ ജീവിതം നയിക്കുക .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം