എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ ആഴ്ച്ചപ്പാട്ട്

ആഴ്ച്ചപ്പാട്ട്

ഞാനും ഞായറും ഒന്നിച്ച്
ഞങ്ങടെ വീട്ടിലിരിക്കുമ്പം
തിങ്കളൂ വന്നു വിളിക്കുന്നു
മാങ്ങ പെറുക്കാൻ പോരുന്നോ
ചൊവ്വക്കുണ്ടൊരു മാന്തോട്ടം
ബുധനാണല്ലോ കാവൽക്കാരൻ
വ്യാഴവും വെള്ളിയും ഓടുന്നു
മാങ്ങ പെറുക്കി ഓടുന്നു
ശനിയും അങ്ങനെ ഓടുന്നു
മാങ്ങ പെറുക്കി ഓടുന്നു
ഓടുന്നങ്ങനെ ഓടുന്നു
ആഴ്ച്ചകളങ്ങനെ ഓടുന്നു
 

ഫാത്തിമ ഷഹാന
1 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത