ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

നമ്മുടെ പ്രകൃതി എത്ര സുന്ദരമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രകൃതി ദത്തമായ എന്തെല്ലാം ഘടകങ്ങൾ നമുക്ക് വേണ്ടി സൃഷ്ടിച്ചിരിക്കുന്നുവെന്ന് നാം ഓരോരുത്തരും അറിയുന്നില്ല. ഉത്തരവാദിത്വമില്ലാതെ മനുഷ്യരായ നമ്മൾ ഓരോന്നായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ശുചിത്വം എന്നത് ഏറ്റവും പ്രധാനം ഇല്ലെങ്കിൽ ഓരോരുത്തരും ഭൂമിയിൽ രോഗികളായി മാറും. പ്രകൃതിദത്തമായ ഓരോ വസ്തുക്കളും നാം ഉപയോഗപ്രദമാക്കണം. പ്രകൃതിയിലെ ഓരോ ഘടകങ്ങളെയും നാം നിലനിർത്താൻ ശ്രമിക്കണം. പഴമയിലേക്ക് നമ്മൾ തിരിച്ചു വരണം. പകർച്ചവ്യാധികളെ തടയാൻ നാം ഓരോരുത്തരും ഒന്നിച്ചു നിന്നു പ്രവർത്തിക്കണം. എന്നാൽ മാത്രമേ വരും തലമുറകളെ നമുക്ക് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പറ്റുകയുള്ളൂ. നല്ലൊരു നാളേയ്ക്കായ് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം.

ആദർശ് .കെ
5 A കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം