അതിജീവനം

ലോകത്തിനിതെന്തു പറ്റി?
മാനവർ തൻ ദുഷ്കർമങ്ങൽക്ക്‌ ദൈവം തന്നൊരു ശിക്ഷയല്ലോ !
ലോകമൊട്ടാകെ പടർന്ന വ്യാധി തടയാൻ
ഒറ്റക്കെട്ടായി നിൽകാം
മനുഷ്യനെന്ന ഒറ്റ ജാതിയായി
നിപ അതിജീവിച്ച കേരളം ,
പ്രളയം അതിജീവിച്ച കേരളം ,
പുതിയ മതിലിതാ :
വിദ്വാന്മാർ പേര് നൽകിയ കൊറോണ -ഭീകര മൃഗം !!
അതിജീവന മാർഗം നയിക്കുന്നൊരാ മുഖ്യനും
കൂടേ വഴി തെളിക്കാൻ ടീച്ചറമ്മയും
മറ്റുരാജ്യങ്ങളെ സർവവും നശിപ്പിച്ച
ഇവനെന്താണ് നമ്മെ തല്ലിയുടക്കാത്തതു ?
ഒറ്റക്കെട്ടായി ..മനുഷ്യജാതിയായി
പ്രതിസന്ധികളെ നേരിടുന്നൊരു രാജ്യമല്ലോ നമ്മുടെ ഇന്ത്യ ...
വ്യത്യസ്തമായൊരു രാജ്യമല്ലോ ഇന്ത്യ !!
  

മരിയ ബിനോയ്
8A എം സി എം എച്ച് എസ്സ് എസ്സ്,പട്ടിമറ്റം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത