കൊറോണയുടെ കത്ത്
കൊറോണയുടെ കത്ത്👹👹(ലച്ചുവിന്റെ തൂലികയിലൂടെ)
പ്രിയപ്പെട്ട മനുഷ്യന്,
ഞാൻ നിങ്ങളുടെ സ്വന്തം കൊറോണ. സ്വന്തം എന്ന് പറയാൻ പറ്റില്ല. നിങ്ങളുടെ ഇപ്പോഴത്തെ പ്രധാന ശത്രു. ശത്രു മനുഷ്യനാണെങ്കിൽ ഇല്ലാതാക്കാൻ പല മാർഗ്ഗങ്ങളുണ്ട്. എന്നാൽ എന്നെ ഇല്ലാതാക്കാൻ അത്ര എളുപ്പമല്ല. ഞാൻ ഇല്ലാതാക്കിയ ആളുകളുടെ എണ്ണത്തിന് കൈയ്യും കണക്കുമില്ല. അതിൽ ഞാനും ദു:ഖിക്കുന്നു. ഇപ്പോൾ ശാസ്ത്രലോകം എന്നെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ എത്രയും പെട്ടെന്ന് തന്നെ എന്നെ ഇല്ലാതാക്കുമെന്നെനിക്കറിയാം. നിങ്ങൾ പല പേര് പറഞ്ഞ് വിളിക്കുന്ന അതിന്റെ പേരിൽ കലഹിക്കുന്ന നിങ്ങളെയെല്ലാം സൃഷ്ടിച്ച ആ ശക്തി തന്നെയാണ് എന്നെയും സൃഷ്ടിച്ചത്. ആ ശക്തി ഓരോ ജീവിക്കും ജന്മം നൽകുന്നത് അവയെ ഒരോരോ കർതവ്യങ്ങൾ ഏൽപിച്ചുകൊണ്ടാണ്. നിങ്ങളുടെ കർത്തവ്യം ഈ ഭൂമിയിലെ സർവ്വ ചരാചരങ്ങളെയും സംരക്ഷിക്കുക എന്നതാണ്. അതായത് ഭൂമിയാകുന്ന തോട്ടത്തിലെ തോട്ടക്കാരനാണ് നിങ്ങൾ. ലോകത്തിൽ ഒരു ജീവിക്കും ഇല്ലാത്ത കഴിവും ബുദ്ധിയും ചിന്തിക്കാനുള്ള ശേഷിയും നിങ്ങൾക്ക് ഉളളത് ഈ കർത്തവ്യ നിർവഹണത്തിന് വേണ്ടിയാണ്. എന്നാൽ നിങ്ങളത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, നിങ്ങളെല്ലാം കൈയ്യടക്കിവച്ച് സ്വാർത്ഥ താത്പര്യങ്ങൾക്കായി സഹജീവികളെ ദ്രോഹിക്കുന്നു. എനിക്കുമുണ്ട് ഇതുപോലെ കർത്തവ്യം, അതെന്താണെന്ന് അറിയാമൊ? .... നിന്റെയുള്ളിൽ കൊടികുത്തി വാഴുന്ന അഹങ്കാരത്തെയ്യും സ്വാർത്ഥതയെയും സ്നേഹം ഇല്ലായ്മയെയും ഒത്തൊരുമയില്ലായ്മയെയും തുടച്ച് നീക്കുക എന്നതാണ്. ഞാൻ നിങ്ങളെപോലെയല്ല. എന്റെ കർത്തവ്യം ഞാൻ ഭംഗിയായി നിർവഹിക്കും, നിർവഹിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ മരം മുറിച്ചും മല ഇടിച്ചും വികസനം സൃഷ്ടിക്കുമ്പോൾ വികസിക്കാതെ മുരണ്ട് പോകുന്ന ഒന്നുണ്ട് നിന്റെ മനസ്സാക്ഷി അത് വികസിക്കാത്തോളം കാലം നിന്നെ മനുഷ്യനെന്ന് സംബോധന ചെയ്യുന്നത് തന്നെ തെറ്റാണ്. എന്നാൽ എല്ലാവരും അങ്ങനല്ലെന്ന് എനിക്കറിയാം ഭൂമിക്കായി പ്രവർത്തിക്കുന്ന ധാരാളം സുമനസ്സുകളുമുണ്ട്. ഞാൻ എന്റെ ചുമതല നിർവ്വഹിച്ചുകൊണ്ട് പല രാജ്യങ്ങളും താണ്ടി കൊച്ചുകേരളത്തിലെത്തി. മറ്റെല്ലാ രാജ്യ ങ്ങളിലും ഞാൻ വളരെ നിഷ് പ്രയാസം പ്രവർത്തിച്ചു. എന്നാൽ ഇവുടുത്തെ സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളും ഡബിൾ സ്ട്രോങ്ങാണെന്ന് എനിക്ക് മനസ്സിലായി. നിങ്ങൾ രണ്ട് പ്രളയവും എന്റെ സുഹൃത്ത് നിപയുടെ ആക്രമണവും ഒറ്റക്കെട്ടായി പുല്ലുപോലെ അതിജീവിച്ച കാര്യം എനിക്കറിയാം. എന്നാൽ ഓരോ ദുരന്തങ്ങൾക്ക് ശേഷവും ചിലരെങ്കിലും ഒരുമയെല്ലാം കൈവിട്ട് പഴയപടിയാകുന്നുണ്ട്. അത്കൊണ്ടാണ് എനിക്ക് ഇങ്ങ് വരേണ്ടിവന്നത്. ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ ഒരു കൂട്ടം അക്ഷരംപ്രതി അനുസരിക്കുമ്പോഴും ചിലർ ഇതിന് വിപരീതമായി പ്രവർത്തിക്കുന്നു എന്നത് വളരെ ദു:ഖകരം. ഓരോ ദുരന്തങ്ങളും ഉണ്ടാകുന്നത് മനുഷ്യന്റെ മരവിക്കുന്ന മനസാക്ഷിയെ പൊടിതട്ടിയെടുക്കാനാണ്.
നിങ്ങളുടെ പരസ്പര സ്നേഹവും ബഹുമാനവും ഒത്തൊരുമയുംഒക്കെ തിരച്ചുവരുമ്പോൾ, ആ ശക്തി തനിയെ എന്നെ തിരിച്ചുവിളിക്കും. ഞാനിവിടുത്തെ ജീവിതം മടുത്തു. നിങ്ങൾക്ക് എത്രയും വേഗം തിരിച്ചറിവുണ്ടാകുന്നൊ അത്രയും വേഗം ഞാൻ തിരികെ പോകും. അപ്പോൾ നിങ്ങളൊന്നുകൂടി മനസിലാക്കും സർവ്വശക്തനെന്ന് സ്വയം വിശേഷിപ്പിക്കുന്ന നിങ്ങളെ ഇല്ലതാക്കാൻ ഇത്തിരി കുഞ്ഞനായ ഞാൻ പോലും ധാരാളമാണെന്ന്.
അപ്പോൾ നിങ്ങൾക്ക് വളരെ വേഗം തിരിച്ചറിവുണ്ടകും എന്ന് പ്രതീക്ഷിക്കുന്നു
👹👹👹👹👹👹
വിശ്വസ്തതയോടെ
കോറോണ
👹👹👹👹👹👹👹
9:47 PM
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|