സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/ എല്ലാത്തിനും വിലയുണ്ട്

എല്ലാത്തിനും വിലയുണ്ട്


കാറുകൾക്ക് തുടക്കം കുറിച്ച ഹെന്ററി ഫോർഡ് ഒരിക്കൽ തന്റെ പേരകുട്ടിയുടെ കൂടെ ഒരു പൂത്തോട്ടത്തിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് പേരക്കുട്ടിയുടെ കൈയ്യിൽ നിന്ന് എന്തോ താഴെ വീഴുന്നത് കണ്ടു. ഫോർഡ് കുട്ടിയോട് ചോദിച്ചു എന്താണ് താഴെ പോയത്, കുട്ടിപറഞ്ഞു :ഒരു നാണയമാ,സാരമില്ല. ഉടനെ ഫോർഡ് പുല്ലിനിടയിൽ തിരയാൻ തുടങ്ങി. അപ്പോൾ കുട്ടി ചോദിച്ചു ഇത്രയും പണക്കാരനായ അപ്പുപ്പനെന്തിനാ ഒരു നാണയത്തിന്‌വേണ്ടി തിരയുന്നത് പോയത് നോട്ടൊന്നുമല്ലല്ലോ അപ്പോൾ ഫോർഡ് പറഞ്ഞു :നീ ഒറ്റക്ക് ഒരു ദ്വിപിൽ കുടുങ്ങി എന്ന് ഓർക്കുക അപ്പോൾ നിന്റെ കയ്യിൽ കറൻസി നോട്ടുകളുണ്ട് .പക്ഷേ നിനക്ക് അതുകൊണ്ട് ഒരു ഗുണവുമില്ല നോട്ടിനുപകരം നാണയമാണെങ്കിൽ അത് അടിച്ചു പരാതി ചെറിയ മുനപോലെയാക്കാം ആ ആയുധമാകും നിനക്ക് ആ ദ്വിപിൽ രക്ഷ നൽകുക.

നവനീത് ബിജോ
4 ബി സെന്റ്‌ അലോഷ്യസ് എൽ.പി.സ്കൂൾ അതിരമ്പുഴ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം