പി. റ്റി. എം. എൽ. പി. എസ്. കുമ്പളത്തുംപാറ/അക്ഷരവൃക്ഷം/ അപ്പുവിൻെറ പുതുലോകം
അപ്പുവിൻെറ പുതുലോകം
അപ്പുകുട്ടൻ മഹാ വികൃതിയായിരുന്നു. അവൻ ആടിയും പാടിയും കൂട്ടുകാരോടൊത്തു കളിച്ചു നടന്നിരുന്നതായിരുന്നു. പെട്ടന്നായിരുന്നു പരീക്ഷ എത്തിയത് അവന് പരീക്ഷ ചൂടിനൊപ്പം കൂട്ടുകാരെ പിരിഞ്ഞ് രണ്ടുമാസം ഇരിക്കേണ്ടതോർത്തു വിഷമം വന്നു. പെട്ടന്നാണ് ആ മഹാമാരി ലോകത്തെ വിഴുങ്ങാൻ എത്തിയത്. പരീക്ഷകൾ മാറ്റി, സ്കൂളുകൾ പെട്ടന്ന് അടച്ചു. ആൾക്കൂട്ടങ്ങളും ഉത്സവങ്ങളും ഒക്കെ ഇല്ലാതായി. കൊറോണ എന്ന വൈറസാണ് കാരണം. ഇത് ലോകമാകെ വ്യാപിച്ചു. ചൈനയിലാണ് തുടക്കം. അപ്പോഴും അപ്പുകുട്ടന് ഇതിൻെറ തീവ്രത മനസ്സിലായില്ല. പെട്ടന്നാണ് ആ ശൂന്യ ദിവസം വന്നെത്തിയത്.ലോകമാകെ ആ ദിനങ്ങളായിരുന്നു. നടപ്പാതകളും കുട്ടികൾ ആർത്തുല്ലസിച്ചു കളിച്ച കളിസ്ഥലങ്ങളും എല്ലാ വിജനമായി. എങ്ങും നിശബ്ദത. വാഹനങ്ങളുടേയും ആളുകളുടേയും ഉത്സവങ്ങളുടേയും ആരവങ്ങൾ സ്തംഭിച്ചാണ് കൊറോണ എന്ന വൈറസ് വന്നെത്തിയത്. അപ്പുകുട്ടന് ഈക്കാലം ശൂന്യതയുടെ ലോകമായി മാറി. ചിന്തിതനായി ഉമ്മറത്തിരിക്കുമ്പോൾ അവൻെറ ശ്രദ്ധയിൽ ഒരുകൂട്ടം പ്രാവുകൾ വന്നെത്തി മുറ്റത്ത് അരിമണികൾ കൊത്തിത്തിന്നുന്ന പ്രാവുകളെ ശ്രദ്ധയോടെ നോക്കിയിരന്നു. പിന്നെ ചെടികൾക്കിടയിൽ കലപിലകൂടുന്ന കിളികളേയും മാവിന്മേൽ കേറി മാങ്ങ തിന്നുന്ന അണ്ണാറക്കണ്ണനും പൂക്കളുടെ തേൻ നുകരുന്ന പൂമ്പാറ്റയും അവൻെറ ശ്രദ്ധയിൽ പെട്ടു. ഇവയൊക്കെ ചുംബിച്ചു കൊണ്ട് ഇളം കാറ്റടിച്ചു പ്രകൃതിയും വന്നു. ആട്ടിൻ കുട്ടിയുടെയും പശുകിടാങ്ങളുടേയും കോഴികുഞ്ഞുങ്ങളുടേയും ലോകത്തിലേക്ക് അവനും ശ്രദ്ധിക്കാൻ തുടങ്ങി. പുറത്തിറങ്ങാൻ കവിയാത്ത അപ്പുക്കുട്ടന് ഇതൊരു പുതുലോകമായിരുന്നു. മുമ്പെങ്ങും അവനിത് അനുഭവിച്ചിട്ടില്ലായിരുന്നു ഈ കൊറോണ കാലം അപ്പുക്കുട്ടന് പുതുലോകം തന്നെയായിരുന്നു. കുറച്ചുകാക്കകൾ മുറ്റം ശുചിയാക്കുന്നത് കണ്ടു പെട്ടന്ന് ഓടി അമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ അമ്മ വീടുവൃത്തിയാക്കുന്ന തിരക്കിലായിരുന്നു. അവനും അമ്മയെ സഹായിച്ചു.അമ്മ കുമിഞ്ചാൻ പുകയ്ക്കുന്നത് അവൻ കണ്ടു. കുമിഞ്ചാൻ പുകയ്ക്കുന്നത് കീടങ്ങളെ തുരത്താനാണന്ന് അമ്മ അവനു പറഞ്ഞുകൊടുത്തു. അവൻ പക്ഷികൾക്കും മറ്റും കുടിക്കാനായി വെള്ളം മുറ്റത്ത് വെയ്ക്കാറുണ്ട്. പ്രതിരോധത്തിനായി ആരോഗ്യപ്രവർത്തകർ പറഞ്ഞ അറിവു വെച്ചു അവൻ ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുമായിരുന്നു. പതിവുപോലെ അവൻ മുറ്റത്തിറങ്ങാൻ പോയപ്പോൾ ഉമ്മറത്തിരുന്നു അച്ചമ്മ അവനോടു പറഞ്ഞു .... മോനെ ദൂരത്തേയ്ക്കൊന്നും പോവല്ലേ.. പ്രതിരോധത്തിനായി നമുക്കു ശുചിത്വം പാലിക്കേണ്ടതുണ്ട്. സാമൂഹിക അകലവും പാലിക്കണം. എങ്കിൽമാത്രമേ കൊറോണ എന്ന മഹാമാരിയെതുരത്തി ഓടിച്ചു നല്ലൊരു നവലോകം ഉണ്ടാകൂ. ഇതൊക്കെ കേട്ട് അവൻ ചിരിച്ചു കൊണ്ട് തലകുലുക്കി. ഞാൻ വലുത് നീ വലുത് എന്ന് അഹങ്കരിച്ച മനുഷന് അതൊന്നും ഒന്നുമല്ലന്ന സത്യവും ജാതിയും മതവും വർണ്ണവും ഒന്നും ഈ വോകത്ത് ഒന്നുമത്തന്ന തിരിച്ചറിവും കൊറോണ എന്ന മഹാമാരിയെ പ്രതിരോധത്തിലൂടെയെ ഇല്ലാതാണ്ടാക്കാൻ കഴിയൂ എന്ന സത്യവും അപ്പുക്കുട്ടനു മനസ്സിലാക്കാൻ കഴിഞ്ഞു. നാളെ ഒരു നല്ലൊരു നവലോകത്തിനായി അപ്പുകുട്ടൻ കാത്തിരിക്കുന്നു... ഒത്തൊരുമയോടെ നമുക്കെല്ലാവർക്കും ഒരു നവലോകത്തിനായി കാത്തിരിക്കാം.......
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ