വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യം
ശുചിത്വത്തിലൂടെ ആരോഗ്യം
ആരോഗ്യം ആണ് നമ്മുടെ സമ്പത്ത് .ഇതിലെ പ്രധാന ഘടകം ആണ് ശുചിത്വം. പരിസരശുചിത്വം, സാമൂഹികശുചിത്വം, വ്യക്തിശുചിത്വം എന്നിങ്ങനെ ശുചിത്വങ്ങൾ ഉണ്ട്. മറ്റു എന്തൊക്ക ഉണ്ടായാലും ആരോഗ്യം ഇല്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യപൂർണമായ ജീവിതം ആണല്ലോ നാം ആഗ്രഹിക്കുന്നതും. കോവിഡ് 19 പോലുള്ള മാരകമായ രോഗങ്ങളെ നേരിടാൻ നാം തയ്യാർ എടുക്കണം. ആദ്യം അടുക്കളയിൽ നിന്ന് തന്നെ വേണം ശുചിത്വം തുടങ്ങാൻ. അടുക്കളതോട്ടം, മൈക്രോ ഗ്രീൻ, സ്ഥലം ഇല്ലാത്തവർ വെർട്ടിക്കൽ ഫാർമിംഗ് തുടങ്ങിയവയിലൂടെ ശുദ്ധമായ പച്ചക്കറികൾ നിർമിക്കുമ്പോൾ പരമാവധി കീടനാശനികൾ തളിക്കരുത്. അപ്പോൾ പച്ചക്കറികൾ ഉണ്ടാക്കുന്ന രോഗങ്ങളിൽ നിന്ന് രക്ഷ നേടാം. ആരോഗ്യവാനും കൂടാതെ അധ്വാനശീലനും ആകാം. കുട്ടികളിലും ഈ ശീലങ്ങൾ പ്രാവർത്തികം ആക്കുന്നത്തിലൂടെ നല്ല തലമുറയെ നിർമ്മിക്കാം. ബയോഗ്യാസ്, മണ്ണിരകംപോസ്റ്റ് എന്നിവ വീട്ടിൽ നിർമിക്കുന്നതിലൂടെ കൃഷിക്കായി നല്ല വളങ്ങൾ ലഭിക്കുകയും ചെയ്യുന്നു. പരിസരങ്ങൾ കുട്ടികളോടുത്തു വൃത്തിയാക്കുമ്പോൾ സമൂഹവ്യാപകമായി പടരുന്ന രോഗങ്ങളിൽ നിന്ന് മുക്തരാകാം. മരങ്ങൾ നട്ടു പിടിപ്പിച്ചു ഹരിത ഭൂമിയെ നിർമിക്കാം. വൃക്ഷങ്ങൾ ഇല്ലെങ്കിൽ ശുദവായു ഇല്ല. വായു ഇല്ലെങ്കിൽ ഒരു ജീവൻ പോലും ഉണ്ടാകില്ല. വായു മലിനീകരണത്തിലൂടെ പല തരത്തിൽ ഉള്ള അസുഖങ്ങൾ ഉണ്ടാകുന്നു. ആയതിനാൽ പരമാവധി സൈക്കിൾ യാത്രയിലൂടെ മലിനീകരണം ക്രമീകരിക്കാം. "ദൈവത്തിന്റെ സ്വന്തം നാട് " എന്ന് ടൂറിസ്റ്റ്കാര് വിശേഷിപ്പിക്കുന്ന ഈ കേരളം ഇന്ന് ചെകുതാന്റെ വീട് പോലെ ആണ്. നമ്മുടെ നാടിനെ, ലോകത്തെ കോവിഡ് പോലുള്ള രോഗത്തിൽ നിന്ന് പഴയ സുന്ദരമായ ആരോഗ്യകരമായ ഭൂമിയെ നമുക്ക് ഒത്തൊരുമിച്ചു നിർമിക്കാം.
സാങ്കേതിക പരിശോധന - pvp തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം