ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

കേരളനാട് മലയാളനാട്
കേരം വിളയുന്ന നാട്
കളരിപ്പയറ്റ് പിറന്ന നാട്
മാമാങ്ക യുദ്ധം നടന്ന നാട്
മാവേലിത്തമ്പുരാൻ വാണ നാട്
കാടും മലയും നിറഞ്ഞ നാട്
ദൈവത്തിൻ സ്വന്തമായ നാട്
നാടിനെത്തുരത്തുവാൻ വന്ന കൊറോണ
ഒറ്റക്കെട്ടായ് പൊരുതണം നമ്മൾ
വീട്ടിലിരിക്കണം കൈകൾ കഴുകണം
തുരത്തണം കൊറോണയെ നമ്മൾ
ആരോഗ്യ സേവകരെ നിരച്ചിടേണം
പോലീസുകാരെ നമിച്ചിടേണം
മുൾക്കിരീടംവച്ച കൊറോണയെ
ഭൂമിയിൽ നിന്ന് തുടച്ചു മാറ്റിടേണം
പൊരുതണം നമ്മൾ
ജയിക്കണം നമ്മൾ
അതിജീവിക്കണം നമ്മൾ
ഇത് കേരള നാട് മലയാള നാട്
കേരം വിളയുന്ന നാട്

മനു പി വി
4 ബി ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത