ഇത് മാറ്റം
 

ലോകം മുഴുവൻ ഭീതിയിലാഴ്തിയ കാലം
കോവിഡിൻ കാലം.
ഫാസ്റ്റ് ഫുഡ് മറന്ന് അമ്മ
തൻ പാചകത്തിൻ
 രുചിയറിയുന്ന കാലം...
പാവപ്പെട്ടവനെന്നും
 പണക്കാരനിന്നുമില്ല
ജാതിയു൦ മതവുമില്ലാത്തൊരു കാലം
അമ്പലവു൦ പള്ളികളും
കരയുന്ന കാലം......
ജീവിതം ഒരു ചോദ്യമായി,
മരണമൊരു ഉത്തരമായി.
കാലം ഒരിക്കൽ കൊണ്ടു വരും
ഞാൻ കൊതിച്ചുപോയ എന്റെ ഇഷ്ടങ്ങളെ
വിശക്കുന്നവനെ തല്ലിക്കൊന്ന നാട്ടിൽ
വിശക്കുന്നവനെ തേടി അലയുകയാണ്
കാലമേ നിൻ പ്രതികാരം
അതെത്ര സുന്ദരം

ഫാത്തിമത്തുൽ നിജ
6.C സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത