നസരേത്ത് ഹോം ഇ.എം എച്ച്.എസ്.ബാലരാമപുരം/അക്ഷരവൃക്ഷം/ക്ഷണിക്കാത്ത അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
ക്ഷണിക്കാത്ത അതിഥി

വന്നേ വന്നേ അവധിക്കാലം
സന്തോഷത്തിൻ നാളുകളായി

വിളിക്കാതെത്തി ചൈനയിൽ നിന്നും
കൊറോണയെന്ന മഹാമാരി

യാത്രയുമില്ല കളികളുമില്ല
വീട്ടിൽ തന്നെ ഇരിപ്പാണേ!

അച്ഛനുമമ്മയുമെന്നോടൊപ്പം
അവധിക്കാലം ചിലവാക്കി.

കൊതിയൂറും നൽ വിഭാവങ്ങളൊക്കെ
തീൻ മേശയിന്മേൽ ഇടം നേടി

ടെലിവിഷൻ എന്നൊരു ചങ്ങാതി
എന്നുടെയുറ്റ സുഹൃത്തായി

സോപ്പും, മാസ്‌ക്കും, സാനിറ്റിസറും,
നമ്മുടെ വീട്ടിലെ വമ്പന്മാർ

നല്ലൊരു പുലരിയെ സ്വപ്നം കാണാൻ
പൊരുതീടാം നമുക്കൊന്നാകെ.💐

Navaneeth
S P
6 D നസരേത്ത് ഹോം ഇ. എം എച്ച്. എസ്. ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത