സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ കേരളത്തിലേക്കൊരു യാത്ര
കേരളത്തിലേക്കൊരു യാത്ര
മാർച്ച് എന്നാൽ കേരളത്തിന് എന്നും പരീക്ഷകളുടെ കാലമാണ്. മാർച്ചിൽ നിന്നും ഏപ്രിൽ എത്താനാണ് ഓരോ കുട്ടിയും ആഗ്രഹിക്കുന്നത്. എന്നാൽ ഇതിനിടയിൽ എന്റെ സന്ദർശനം തികച്ചും അപ്രതീക്ഷിതമായിരുന്നു. വിമാനത്തിലാണ് ഞാൻ വന്നത്. എന്നാൽ ആദ്യ നാളിൽ എന്നെ ആരും പരിഗണിച്ചിരുന്നില്ല. പതിയെ ഓരോരുത്തരും എന്നിലേക്ക് അടുക്കാൻ തുടങ്ങി. എന്നാൽ പ്രായം കൂടിയവരാണ് എന്നോട് കൂടുതലും അടുത്തിടപഴകാൻ ശ്രമിച്ചത്. പരീക്ഷകളാൽ ശ്വാസം മുട്ടുന്ന കുട്ടികൾക്കിടയിൽ പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം കുട്ടികളോട് പൊതുവേ എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഏഴാം ക്ലാസ്സിന് മുകളിലുള്ള കുട്ടികളോട്. ആദ്യം ഇവിടെ എത്തിയപ്പോൾ എന്നോട് പോകണം എന്ന് വല്ല്യ നിശ്ചയം ഉണ്ടായിരുന്നില്ല. മൂന്ന് കോടിയിലധികം ദൈവങ്ങൾ നിലനിൽക്കുന്ന നാടാണ് എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഞാൻ ഇവിടെ ആരെയും കണ്ടില്ല ! പിന്നെ യാത്ര തുടർന്നു. ഓരോ സ്ഥലത്തും സൗഹൃദം സൃഷ്ടിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എന്നാലും എനിക്ക് ഒരു സ്ഥിരതാമസമുണ്ടായിരുന്നില്ല. ഒരു സ്ഥിരതാമസത്തിനായി കേരളത്തിന്റെ വടക്ക് തെക്ക് വരെ ഞാൻ സന്ദർശനം നടത്തി. ഇതിനിടയിൽ ഞാൻ എന്റെ കൂടെ വിമാനത്തിൽ യാത്ര ചെയ്ത പത്തനംതിട്ടയിലെ വ്യക്തികളുടെ വീട്ടിൽ സന്ദർശനം നടത്തി. അവിടെ നിന്നും അവർ എന്നെ പല സ്ഥലങ്ങളിലും കൊണ്ടു പോയി. അപ്പോഴേക്കും എനിക്ക് അവിടെ നിരവധി പരിചയക്കാർ ആയിക്കഴിഞ്ഞിരുന്നു. എന്നാൽ ഇതിനിടയിൽ എനിക്ക് നിരവധി കാഴ്ചകൾ കാണാൻ കഴിഞ്ഞു. അതിൽ തികച്ചും വിചിത്രമായി തോന്നിയത് നിരന്തരമായി സാധാരണ വ്യക്തികൾ പോലും കൈകൾ വൃത്തിയാക്കുന്നതാണ്. പിന്നെ എന്റെ യാത്ര തിരുവനന്തപുരത്തേക്കായിരുന്നു. അവിടെ ഭരണകർത്താക്കൾ കാര്യമായി എന്തോ ചർച്ചയിലാണ്. അത് എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചില്ല. ഇതിനിടയിൽ ഞാൻ പല സ്ഥലങ്ങളും സന്ദർശനം നടത്തി. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തെരുവുകളിൽ ആളുകൾ കുറയാൻ തുടങ്ങി. പിന്നീടെനിക്ക് കാണാൻ സാധിച്ചത് വെള്ള കോട്ടുകൾ ധരിച്ച കുറേ സ്ത്രീകളേയും പുരുഷന്മാരേയുമാണ്. പതിയെ പതിയെ സൗഹൃദം സ്ഥാപിക്കാൻ തെരുവിൽ ആളുകൾ ഇല്ലാതായി. ദിവസങ്ങൾ കടന്നുപോകുന്നു. ഇതിനിടയിൽ ആളുകൾ വീട്ടിലിരുന്ന് ആതുവരെ കേട്ടിട്ടില്ലാത്ത ഒരു പേരിനെ കുറിച്ച് നിരന്തരം ചർച്ച ചെയ്യുന്നുണ്ട്. ഒരു ദിവസം ഞാൻ ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ പ്രധാന വിഷയം വുഹാനിൽ നിന്ന് വന്ന വൈറസ്സിനെ കുറിച്ചാണ്. ഇപ്പോൾ കാര്യം വ്യക്തമായി. എന്നെ ഭയന്നാണ് ആളുകൾ ഓടി ഒളിച്ചത്, കടകൾ അടച്ചത്, ശുചിത്വം പാലിച്ചത്, ലോകം ഭയത്തിന്റെ നിശബ്ദതയിലേക്ക് ആണ്ടു പോയതും ! ഞാൻ മനസ്സിലാക്കുന്നു ! അതേ അത് ഞാനാണ് കൊറോണ വൈറസ് . എന്നെ കോവിഡ് 19 എന്ന് വിളിച്ചു......
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം