വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/മഴയും മഞ്ഞും

Schoolwiki സംരംഭത്തിൽ നിന്ന്
മഴയും മഞ്ഞും

ഒരു മഴയ്ക്കപ്പുറം
നിറയുന്ന പുഴയുണ്ടു
പച്ചപ്പു തലപൊക്കിനില്ക്കുന്ന വയലുണ്ടു

വയലിലേക്കിളവെയിൽ ചായുമ്പോൾ
ഇളകുന്ന ഇലകളിൽ പതിയുന്ന സംഗീതം
അലിയിക്കും വേനലിൻ വിഷാദമുണ്ടു.

ഒരു മഞ്ഞെങ്ങാൻ വീണെന്നാൽ
കുളിരുന്ന മരമുണ്ടു
കുളിർപടർന്നീറൻ വളരുന്ന വനമുണ്ടു

വനത്തിലേക്കൊരു കാറ്റെങ്ങാൻ വന്നുപോയാൽ
അടരുന്ന തുള്ളിയിൽ
പകൽ വെന്ത ചൂടിന്റെ നോവുമുണ്ടു.

അ൪ജു൯
9 വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത