സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/ലോകത്തെ നശിപ്പിക്കാൻ വന്ന ഒരു വിപത്ത് :-കോവിഡ് 19

ലോകത്തെ നശിപ്പിക്കാൻ വന്ന ഒരു വിപത്ത് :-കോവിഡ് 19

മൂന്നാം ലോക മഹായുദ്ധം പോലെ ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കോവിഡ് 19. കോവിഡ് 19 ന്റെ ഉഗ്രതാണ്ഡവം വുഹാൻ സിറ്റിയിലെ ഭൂരിഭാഗം ആളുകളെ മരണത്തിലേക്ക് എത്തിച്ച് അതിന്റെ യാത്ര തുടങ്ങി. അവിടെ നിന്ന് ചൈനയെപ്പോലെ തന്നെ വൻശക്തികളായ യൂറോപ്പിലെ ഇറ്റലിയിൽ ഏകദേശം കാൽലക്ഷത്തോളം ആളുകളേയും സ്പേയ്നിൽ ഏകദേശം ഇരുപതിനായിരത്തോളം പേരേയും മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിൽ ഇതുപോലെതന്നെ സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുന്നു. ‌
അതോടൊപ്പം തന്നെ അമേരിക്കയിൽ കാൽലക്ഷത്തോളം ആളുകളുടേയും ജീവനെടുത്ത് കാട്ടുതീപോല
പടരുകയാണ് ഈ മഹാമാരി. മറ്റുപല രാജ്യങ്ങളിലുമായ് ഒരുപ്പാടുപ്പേരുടേയും ജീവനെടുത്തുഈ വൈറസ്.
ജനുവരി മുപ്പതാം തിയ്യതിക്കാണ് നമ്മുടെ രാജ്യത്തേക്ക് ഈ വൈറസ് വന്നെത്തിയത്. ആദ്യമായി ഇന്ത്യയിൽ രോഗം സ്ഥിതീകരിച്ചത് നമ്മുടെ സ്വന്തം നാടായ കേരളത്തിലാണ്. പിന്നീട് അത് കേരളത്തിൽ പടർന്ന് പന്തലിക്കുമെന്ന അവസ്ഥയായപ്പോൾ തന്നെ ഈ രോഗത്തെ തുടച്ച് നീക്കുവാൻ വേണ്ടി പ്രയത്നിച്ച ഏവരുടെയും സേവനങ്ങൾ ജനങ്ങൾക്ക് കോവിഡിൽ നിന്ന് രക്ഷനേടുവാൻ ഉപകാരപ്രദമായിക്കൊണ്ടിരിക്കുന്നു. ആയതിനാൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രക്കും ബഹു.ആരോഗ്യമന്ത്രിക്കും ഹെൽത്ത് ഡിപ്പാർമെന്റിനും പോലീസ് സേനയ്ക്കും ഇവർക്കുവേണ് സഹായങ്ങൾ ചെയ്തുകൊടുത്ത ഏവർക്കും നന്ദി അർപ്പിക്കേണ്ടതാണ്.
 

ആൻമേരി.പി.എ
സെൻ്റ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം