ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/വഴികാട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
വഴികാട്ടി

വിദ്യയിൽ കേമരായ മാനവരൊക്കയും
വിധിയിൽ പകച്ചു കൊണ്ടോടീടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാത്തവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
രാഷ്ട്രങ്ങളോരോന്നും മത്സരിച്ചീടുമ്പോൾ
വൈറസിൻ ഭീതിയാൽ പേടിച്ചോടുന്നു.
അതിജീവനത്തിൻ മുൻപന്തിയിൽ
ലോക രാഷ്ട്രങ്ങളോട് കിടപിടിക്കാൻ
ചികിത്സാ വിധികളിൽ കേമനായി
കൊച്ചു കേരളം വിലസീടുന്നു.
നമിക്കുക നമ്മുടെ കേരളത്തെ
ദൈവത്തിൻ സ്വന്തമാം നാടിനെയും
മറ്റു രാജ്യങ്ങൾക്കൊരു
വഴി കാട്ടിയാകും കേരളനാടെ
വിജയ കിരീടം ചൂടീടട്ടെ.

മുഹമ്മദ്‌ സൽമാൻ ഫാരിസി
4 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത