ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ചത്

കൊറോണ പഠിപ്പിച്ചത്

ഹായ് എന്തു നല്ല മനോഹരം! ഈ ലോകം കാണാൻ😍 എല്ലായിടത്തും നല്ല പച്ചപ്പ് തിങ്ങിനിൽകുന്നു. ആഹ് എന്താരു വേദന, എന്റെ ശരീരത്തിൽ എന്താണ് വീഴുന്നത്? മോളെ ഞാൻ നീ മുളക്കുന്നത് കാത്തുനിൽക്കുകയായി രുന്നു. ആരാ എന്നെവിളിക്കുന്നത്.ചുറ്റും നോക്കി. ആരെയും കാണൂന്നില്ല. മോളെ നിന്റെ അമ്മയാണ്, മുകളിലോട്ട് നോക്കു അമ്മ എത്ര വലുതായി. നീവിഷമിക്കണ്ട, നീയും എന്നെ പോലെ വളരും. നിന്റെ ശരീരത്തിൽ വീണത് മഴത്തുള്ളികൾ ആണ്. ചുറ്റും നോക്കി. എത്രയെത്ര ജീവികളാണ് മഴയത്ത് കളിക്കുന്നത്. എന്താ ആ കാണുന്നത്. ചപ്പുചവറുകളാണ്, അതിനു പ്രധാന കാരണക്കാർ മനുഷ്യനാണ്. അതങ്ങനെ അമ്മേ? അവർ ഉപയോകിക്കുന്ന പ്ലാസ്റ്റിക് കവറുകൾ കുപ്പികൾ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും, അത് മണ്ണിൽ അലിയുകയില്ല.പുഴയും തോടും അവർ മലിനമാക്കുന്നു. വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധനങ്ങൾ മഴപെയ്ത് ഒലിച്ച് ഒരുസ്ഥാലത്ത് ഒരുമിച്ചുകൂടും. പക്ഷേ അത് മണ്ണിൽ അലിയുകയില്ല. ഇതിന്റെ ദുരുപയോഗം കാരണം അവർക്ക് തന്നെ പല രോഗങ്ങളും ഉണ്ടാകുന്നു. കോളറ, ഡെങ്കിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം ഇങ്ങനെ പല പേരിലും അറിയപ്പെടുന്ന രോഗങ്ങൾ അവർക്കിടയിലുണ്ട്. അവർ പരിസരം വൃത്തിയാക്കുന്നതിൽ ശ്രദ്ധിക്കാറില്ല. അത്കൊണ്ടാണ് രോഗങ്ങൾ ഉണ്ടാകുന്നത്. ഇപ്പോൾ അവർക്ക് ഇടയിൽ പുതിയ രോഗം കണ്ടെത്തിയുട്ടുണ്ട് 'കൊറോണ'. ഇപ്പോൾ ശുചിത്വത്തിന് വലിയ ശ്രദ്ധ കൊടുക്കുന്നുണ്ട്. നമ്മളിൽനിന്ന് വീഴുന്ന പഴങ്ങളും ഇലകളും മണ്ണിൽ അലിയും അവർക്ക് വേണ്ടി മരങ്ങളായ നമുക്ക് പ്രാർത്ഥിക്കാം ..

Jisriya jannath
2 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം