സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണയ്ക്കു നന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കു നന്ദി


കൊറോണാ വൈറസ് രോഗവുമായി ബന്ധപ്പെട്ട് വലിയ ജാഗ്രതാനിർ‍ദ്ദേശമാണ് ലോകമെമ്പാടും നിലനിൽക്കുന്നത്. കേരളത്തിലുമുണ്ട് പ്രതിരോധപ്രവർത്തനങ്ങൾ. 2019 ഡിസംബർ 31-ന് ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. ഇത് ലോകമെമ്പാടും അതിവേഗം പടർന്നു കഴിഞ്ഞു. എങ്ങനെയാണ് കൊറോണാ വൈറസ് പടരുന്നത്, എന്താണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. െനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനസംവിധാനത്തെയാണ് കൊറോണാ വൈറസ് ആദ്യം ബാധിക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കാണ് ഈ രോഗം ആദ്യം പടർന്നത്. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പടർന്നു.


സ്വന്തമായി നിലനില്പില്ല എന്നതാണ് ഈ വൈറസുകളുടെ പ്രത്യേകത. ഒരു ജീവിയുടെ കോശത്തിൽ കടന്നു കയറി സ്വയം കോശങ്ങൾ നിർമ്മിച്ച് ഇവ പ്രത്യുൽപ്പാദനത്തിനുള്ള സംവിധാനം കണ്ടെത്തുകയാണ് ചെയ്യുന്നത്. രോഗം ബാധിച്ച ആളുകളുടെ ശ്രവങ്ങളിലൂടെയാണ് ഈ വൈറസ്മറ്രൊരാളിലേക്ക് പകരുന്നത്. കൃത്യമായ മരുന്നോ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗിയെ പ്രത്യേകം മാറ്റി പാർപ്പിച്ച് ചികിൽസാ സൗകര്യം ഒരുക്കുക എന്നതാണ് പ്രധാനം. മാസ്ക് ധരിക്കുക, കൃത്യമായ ഇടവേളകളിൽ കൈ കഴുകുക, ധാരാളം വെള്ളം കുടിക്കുക ഇതൊക്കെയാണ് പ്രതിരോധമാർഗങ്ങൾ.


കോവിഡിന്റെ ഭയാനകത ഒരു വശത്തുണ്ടെങ്കിലും അനേകം നല്ലകാര്യങ്ങൾ ഈ ലോക്ഡൗണിലൂടെ പ്രകൃതിയിൽ സംഭവിച്ചു. മലിനജലം, മലിനവായു അങ്ങനെ എത്രയെത്ര നാശകാരണങ്ങൾ ഭൂമിയിൽ മനുഷ്യൻ ഉണ്ടാക്കി വച്ചു. അതുകൊണ്ട് ഈ കോവിഡ് കാലഘട്ടം ശുദ്ധവായുവുള്ള, ശുദ്ധജലമുള്ള ശാന്തമായ ഒരു കാലഘട്ടമാകട്ടെ. ഇതാണ് പ്രകൃതിയുടെ ശുദ്ധീകരണ പ്രക്രിയയെന്ന് നമുക്ക് മനസ്സലാക്കാം. ഇങ്ങനെ നോക്കുമ്പോൾ കോവിഡ് 19 വരുത്തിവച്ച മനുഷ്യനാശത്തോടൊപ്പം മനുഷ്യകുലത്തിന്റെ നന്മക്കായി മനുഷ്യനെ ശാന്തനാക്കി, അവന് വിശ്രമം നൽകി, ഭൂമിയുടെ നന്മ വീണ്ടെടുക്കുന്നുവെന്നതിൽ സന്തോഷിക്കാം. അതുകൊണ്ട് രോഗത്തെ ഭയപ്പെടാതിരിക്കാം. ജാഗ്രതയോടെ അതിനെ അഭിമുഖീകരിക്കാം.


ലിൻഷാ നിധിഷ്
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം