ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/അക്ഷരവൃക്ഷം/വിഷയം- “ധാർമ്മികബോധം വിദ്യാർത്ഥികളിൽ.”

Schoolwiki സംരംഭത്തിൽ നിന്ന്
ധാർമ്മികബോധം വിദ്യാർത്ഥികളിൽ


ഇന്ന് നമ്മുടെ സമുഹത്തിൽ വിദ്യാർത്ഥികളിൽ ഉണ്ടാകേണ്ട ധാർമ്മികബേധം എന്ന കർത്തവ്യം ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുകയാണ്. ധാർമ്മികബോധത്തേക്കുറിച്ച് എല്ലാവരും മറന്നുപേകുന്നു, കാണുന്നില്ല എന്നതാണ് പരമമായസത്യം. നമ്മുടെ മഭരണഘടയും അതിന്റെ അഖണ്ഡതയും കാത്തുരക്ഷിക്കേണ്ടത് വിദ്യാർത്ഥികളിലെ ധാർമിക ബോധങ്ങളിൽ ഒന്നാണ്. അതുപോലെ നമ്മുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുകയും, നമ്മുടെ ബന്ധുത്വപരമായ മൂല്യങ്ങളെ സംരക്ഷിക്കുകയും, പ്രകൃതിയേ സംരക്ഷിക്കുകയും, നമ്മളിലും, മറ്റുള്ളവരിലും സേവനമനോഭാവം വരുത്തേണ്ടതും വിദ്യാർത്ഥികളിൽ ഉടലെടുക്കേണ്ട ചില ധാർമ്മിക ബോധങ്ങളാണ്. എന്നാൽ ഈ ധാർമ്മികപരമായ കാര്യങ്ങൾ ഒന്നും തന്നേ അനുവർത്തിക്കാതെ വിദ്യാർത്ഥിസമൂഹം അധർമ്മപരമായ പ്രവർത്തനങ്ങളിൽ ദിനംപ്രതി ഏർപ്പെടുകയാണ്. അക്രമണ പൂർണമായ ഒരു സമൂഹമാണ് ഇന്ന് വളർന്നു വരുന്നത് ധർമ്മങ്ങളെല്ലാം മറന്നു എല്ലാവരും തന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു കൂടാതെ പ്രകൃതിയെന്ന അമ്മയെ വരെ മനുഷ്യൻ കാർന്നുതിന്നുന്നു. മുതിർന്നവരിൽ ധാർമ്മികബോധം കുറേയേറെ ഉണ്ട്. അത് മാത്രം പോര വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിനാണ് ധാർമ്മികതയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കേണ്ടത്. ധാർമ്മികബോധത്തെക്കുറിച്ച് വിദ്യാർത്ഥികളെ മനസ്സിലാക്കുക, അതിനു വേണ്ടി വിദ്യാലയങ്ങളിൽ തന്നെ അതിനാവശ്യമായ പദ്ധതികൾ ഉണ്ടാകണം. എങ്കിൽ മാത്രമേ ധാർമികബോധമുള്ള തലമുറയെ വാർത്തെടുക്കാൻ കഴിയൂ......വരും നാളുകളിൽ ധാർമികബോധമുള്ള തലമുറയായിരുക്കൂ, നമ്മുടെ രാജ്യത്തിന്റെ നെടും തൂണായി മാറുക...........


നന്ദന ആ
10 B ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം