ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/ തിരിച്ചു വരും നല്ല നാളുകൾ
തിരിച്ചുവരും നല്ല നാളുകൾ
എന്നും അച്ഛൻ പറയും മോനേ ദേ ഈ വെക്കേഷന് ഈ സ്ഥലത്ത് പോകാം എന്ന് . ഇത് മനസ്സിൽ സൂക്ഷിച്ച് എന്നും പ്രാർത്ഥിക്കും വേഗം വെക്കേഷൻ വന്നാൽ മതി . പക്ഷേ എല്ലാ ആശകളേയും കെടുത്തി കൊണ്ട് ആ മഹാമാരി കൊറോണ എത്തിയല്ലോ ? കഷ്ടം എനിക്കും സങ്കടമായി. അങ്ങനെ ഓരോ പ്രഭാതത്തിലും ടിവിയിൽ വാർത്തകൾ കാണുമ്പോൾ അമ്മയും അച്ഛനും പറയും, മോനേ ഈ ലോകത്ത് ഈ രോഗം മൂലം എത്ര പേരാണ് മരിക്കുന്നത്. അപ്പോഴാണ് എനിക്ക് തോന്നിയത് കുറേ സ്ഥലങ്ങളിൽ പിന്നെയും പോകാലോ. ആദ്യം ഈ അസുഖം വരാതിരിക്കാൻ വീട്ടിൽ തന്നെ കഴിയുന്നത് നല്ലത്. പിന്നീടുള്ള എന്റെ ഓരോ ദിവസങ്ങളിലും എനിക്ക് കൂട്ടായത് എന്റെ പെൻസിലുകളും ക്രയോൻസുകളും വർണ്ണക്കടലാസുകളും കത്രികയും ഒക്കെയാണ് പടം വരച്ചും കടലാസ് പട്ടം ഉയർത്തിയും കളിച്ചു പോകുന്നു അതിനിടയിൽ ടീച്ചർ തരുന്ന അവധികാല പ്രവർത്തനങ്ങളുമായി കുറച്ചു നേരം പുസ്തകത്തിലേക്ക് മടങ്ങുന്നു. മനസ്സിൽ ഇപ്പോഴും ക്ലാസ്സിന്റെ ഓർമ്മകൾ ആണ്. പെട്ടെന്ന് സ്കൂൾ തുറന്ന് കൂട്ടുകാരെ കാണാൻ കൊതിയാകുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |