ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും

ഒരു നാട്ടിൽ രാഹുൽ എന്ന കുട്ടിയുണ്ടായിരുന്നു. അവൻ ഏഴാം ക്ലാസിൽ പഠിക്കുന്നു.മിടുക്കനായിരുന്നു രാഹുൽ. അവൻ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചവനായിരുന്നു. അവന്റെ അച്ഛൻ ബാങ്ക്‌മാനേജർ ആയിരുന്നു. അവന്റെ അമ്മയ്ക്ക് വീട്ടുജോലിയായിരുന്നു. പക്ഷെ അമ്മയ്ക്ക് നല്ല വിദ്യാഭ്യാസമുണ്ടായിരുന്നു.അവന് ഒരു അനുജത്തിയുണ്ടായിരുന്നു. അവൾ മൂന്നാം ക്ലാസിൽ പഠിക്കുന്നു. രണ്ടുപേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. അവന്റെ അച്ഛനും അമ്മയും നല്ല ഗുണപാഠങ്ങൾ പകർന്നു കൊടുത്തിട്ടുണ്ട്. മുതിർന്നവരോട് ബഹുമാനത്തിൽ സംസാരിക്കുകയും, സ്കൂളിൽ നല്ല രീതിയിൽ പെരുമാറുകയും, എപ്പോഴും ശുചിത്വം നിലനിർത്തുകയും ചെയ്യും. അധ്യാപകർക്ക് അവനെ വളരെ ഇഷ്ടമായിരുന്നു.അവനെ നല്ലവണ്ണം പഠിപ്പിക്കും.ഒരു ദിവസം സ്കൂളിൽ അസംബ്ലി വച്ചു. അസംബ്ലിയിൽ അവനെ മാത്രം കണ്ടില്ല. എല്ലാവരും അവനെ പറ്റി ചോദിച്ചു. ആർക്കും അറിയില്ല. അസംബ്ലി കഴിഞ്ഞ് ക്ലാസിൽ എത്തിയപ്പോൾ രാഹുൽ ക്ലാസിൽ ഉണ്ടായിരുന്നു. അവനെ കണ്ടപ്പോൾ അധ്യാപകൻ ചോദിച്ചു. അധ്യാപകൻ:രാഹുൽ നീയെവിടെ ആയിരുന്നു രാഹുൽ:ഞാൻ ഇവിടെ ക്ലാസിൽ ഉണ്ടായിരുന്നു അധ്യാപകൻ:അസംബ്ലി വച്ചിട്ട് നീ ക്ലാസ്സിൽ ഇരിക്കുകയായിരുന്നു അല്ലെ അധ്യാപകൻ വടി എടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു.അവൻ നല്ലവണ്ണം പഠിക്കുന്നത് കൊണ്ട് മറ്റു വിദ്യാർത്ഥികൾക്ക് അവനെ അത്ര ഇഷ്ടമല്ലായിരുന്നു. അധ്യാപകൻ വടി എടുത്തപ്പോൾ വിദ്യാർത്ഥികൾക്ക് സന്തോഷമായി. അവന് അടി ഇപ്പോൾ കിട്ടുമെന്ന് അവർ വിചാരിച്ചു. അപ്പോൾ രാഹുൽ പറഞ്ഞു. സർ ഞാൻ ക്ലാസിൽ എത്തിയപ്പോഴാണ് ഞാൻ ക്ലാസ്റൂം ശ്രദ്ധിച്ചത് ക്ലാസിൽ ഭയങ്കര പൊടിയും തീരെ വൃത്തിയും ഇല്ലായിരുന്നു. ക്ലാസ്സ്റൂം കാണാൻ തന്നെ മഹാ വൃത്തികേടായിരുന്നു.മാത്രമല്ല ഇന്നിത് ശുചിയാക്കേണ്ട വിദ്യാർഥികൾ അസംബ്ലിയിൽ പങ്കെടുക്കാൻ പോയെന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഞാനെങ്കിലും ഇത് വൃത്തിയാക്കാമെന്ന് വിചാരിച്ചു. ഞാനെല്ലാം വൃത്തിയാക്കികഴിയുമ്പോഴേക്ക് അസംബ്ലി കഴിയാറായിരുന്നു.അതുകൊണ്ടാണ് ഞാൻ വരാതിരുന്നത്. ഇതുകേട്ട് മറ്റെല്ലാ കുട്ടികളും ഞെട്ടി. അധ്യാപകന് സന്തോഷമായി. രാഹുൽ പറഞ്ഞു. ശുചിത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി സർ ഞങ്ങളെ പഠിപ്പിച്ചിരുന്നല്ലോ. വൃത്തിഹീനമായ ക്ലാസ്സിൽ ഇരുന്ന് പഠിച്ചാൽ എങ്ങനെയാണ് സാർ ഞങ്ങൾക്ക് അറിവ് കിട്ടുക.അധ്യാപകൻ രാഹുലിനെ അഭിനന്ദിച്ചു.

ഗുണപാഠം : സദുദ്ദേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസാർഹമാണ്. എന്നും ശുചിത്വം കാത്തുസൂക്ഷിക്കുക.

ഗായത്രി എൻ.
5 B ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തരമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ