രോഗപ്രതിരോധം
ആരോഗ്യം ഓരോ മനുഷ്യനും അതി പ്രധാനമാണ്. ആരോഗ്യം ഉള്ളവരിൽ സ്വഭാവികമായും രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ ഘടകങ്ങൾ ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ രോഗ പ്രതിരോധം എല്ലവർക്കും അനിവാര്യമാണ്. അതിന് നാം ചില കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം.
1. ഭക്ഷണം: ആരോഗ്യകരമായ അവസ്ഥ നമ്മിൽ നില നിൽക്കണമെങ്കിൽ നല്ല വിറ്റാമിനുകൾ അടങ്ങിയ വിഷ രഹിതമായ ഭക്ഷണങ്ങളും പച്ചക്കറികളും ഇലക്കറികളും നാം ഉപയോഗിക്കണം
2. പരിസരം: നമ്മുടെ പരിസരങ്ങൾ എല്ലായ്പ്പോഴും ശുചിത്വം ഉള്ളതായിരിക്കണം. ചപ്പ് ചവറുകൾ കൂടി കിടക്കുക, വെള്ളം കെട്ടിനിൽക്കുക,വൃത്തി ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തും
3. ശുചിത്വം: രോഗത്തെ തടയാൻ വളരെ പ്രധാനമായും നാം ശ്രദ്ധിക്കേണ്ട ഒന്നാണ് ' വ്യക്തി ശുചിത്വം ' പ്രധാനമായും ഇന്ന് ലോകം നേരിടുന്ന കൊവിഡ് 19 നെ തടയാൻ കൈ, മുഖം മറ്റു ശരീരഭാഗങ്ങൾ എല്ലാ സമയത്തും ശുദ്ധമായിരിക്കുക, വ്യക്തി ശുചിത്വം പാലിക്കുന്നവരുമായി മാത്രം ഇടപെടുക ഇതെല്ലാം രോഗത്തെ പ്രതിരോധിക്കാൻ ഉള്ള മാർഗ്ഗങ്ങൾ ആണ്.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|