ജി.എം.യു.പി.എസ്. പുതിയങ്ങാടി/അക്ഷരവൃക്ഷം/ ആരോഗ്യവും പരിസ്ഥിതിയും
ആരോഗ്യവും പരിസ്ഥിതിയും
ആരോഗ്യം മനുഷ്യന്റെ സമ്പത്താണ് .രോഗത്തിനല്ല രോഗം വരാതിരിക്കാനാണ് നാം ചികിൽസിക്കേണ്ടത് .വൃത്തിയില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണം . പരിസ്ഥിതിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്ന പലതും മനുഷ്യൻ വരുത്തിവെച്ച വിനകളാണ് .ബുദ്ധിയുള്ള മനുഷ്യൻ ദുഷ്ട ലാക്കോടെ ചെയ്ത പ്രവൃത്തികളുടെ അനന്തര ഫലങ്ങളാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഭീഷണികൾ. വൃക്ഷങ്ങളും പക്ഷികളും നദികളും പരിസ്ഥിതിയുടെ പ്രധാന ഘടകങ്ങളാണ് .ജീവ രാശികൾക്കാവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങളാവശ്യമാണ്. സ്വാർത്ഥ മോഹിയായ മനുഷ്യൻ പ്രകൃതിയിലെ വാൻ മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചു .വന പ്രദേശങ്ങൾ മൊട്ട കുന്നുകളാവാൻ ഇത് കാരണമായി .വൃക്ഷ നാശം മണ്ണൊലിപ്പിനും ആഗോള താപനത്തിനും ഇടയാക്കി .ജന്തുക്കളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രം ഇല്ലാതായതോടെ അവ വംശ നാശത്തിനിരയായി .മണലെടുത്ത പുഴകൾ വറ്റിവരണ്ടു .രാസ വള പ്രയോഗങ്ങളും കീടനാശിനികളുടെ പ്രയോഗങ്ങളും ജല മലിനീകരണം രൂക്ഷമാക്കി .തൽഫലമായി ജലജീവികള് സസ്യങ്ങളും നശിച്ചു. വായു മലിനീകരണം ഇന്ന് ആപത്കരമായ ഘട്ടത്തിലെത്തിയിരിക്കുന്നു .ലക്ഷോപലക്ഷം വാഹനങ്ങളിൽ നിന്നുയരുന്ന പുകപടലങ്ങളും വ്യവസായ ശാലകൾ പുറന്തള്ളുന്ന മാലിന്യങ്ങളും അന്തരീക്ഷ വായുവിനെ കൂടുതൽ മലിനപ്പെടുത്തുന്നു .മനുഷ്യൻ അശ്രദ്ധയോടെ വലിച്ചെറിയുന്ന ചപ്പു ചവറുകളും മറ്റു പാഴ് വസ്തുക്കളും പ്രകൃതി നശീകരണത്തിനു ഇടയാക്കുന്നു .പ്രകൃതി നേരിടുന്ന വലിയൊരു ഭീഷണിയാണ് പ്ലാസ്റ്റിക് ഉപയോഗം .ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് നമ്മുടെ ചുറ്റുപാടും നാം വലിച്ചെറിയുന്നു ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപെടുത്തുക മാത്രമല്ല സസ്യജാലങ്ങൾക്കു വളരാനുള്ള സാധ്യത കൂടി ഇല്ലാതാക്കുന്നു ചുരുക്കത്തിൽ മനുഷ്യരായ നമ്മുടെ പ്രവൃത്തികൾ കൊണ്ട് പ്രകൃതിയാകെ നശിച്ചു .ഇനിയും നാം ബോധവാന്മാരായില്ലെങ്കിൽ നമുക്ക് നിലനില്പില്ല .....
{BoxBottom1
|
പേര്= ഷാഹിൽ അലി | ക്ലാസ്സ്= 5 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എം.യു.പി.എസ്. പുതിയങ്ങാടി | സ്കൂൾ കോഡ്= 17449 | ഉപജില്ല= ചേവായൂർ | ജില്ല= കോഴിക്കോട് | തരം= ലേഖനം - | color= 2
}} |