ഭാരതാംബിക യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

പരിസര ശുചിത്വം

പ്രകൃതി അമ്മയാണ് അമ്മയ്ക്ക് നാശം വരുത്തി വയ്ക്കരുത് എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യ ത്തിൻറെ ആസ്വാദ്യതയും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്നാൽ അതിന്മേലുള്ള കടന്നുകയറ്റമാണ് ഇന്നീ കാണുന്ന വിധത്തിൽ പരിസ്ഥിതി മലിനമായി ഇരിക്കുന്നത് നഗരങ്ങളും ഗ്രാമങ്ങളും മലിനീകരണത്തിന് മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു ആരോഗ്യപ്രശ്നങ്ങൾ ഏറിവരുന്നു മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു

വികസനങ്ങൾ പുരോഗതിക്ക് അനിവാര്യമാണ് എന്നാൽ പലപ്പോഴും ഇത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു .പരിസ്ഥിതിക്ക് നാശം ഏൽക്കാത്ത വിധമാകണം വികസനങ്ങൾ. വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പരിസരശുചിത്വവും .മാലിന്യങ്ങൾ വലിച്ചെറിയാതെ അവ സംസ്കരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണം .നമ്മുടെ സ്കൂളും റോഡും ആശുപത്രികളും മറ്റു പൊതുസ്ഥലങ്ങളും എല്ലാം ,നമ്മുടെ വീട് പോലെ തന്നെ കരുതി വൃത്തിയായി സൂക്ഷിക്കണം. പലരാജ്യങ്ങളിലും പൊതുസ്ഥലത്ത് തുപ്പുന്നത് ശിക്ഷാർഹമാണ് .എന്നാൽ നമ്മൾ ഭാരതീയർ പൊതുസ്ഥലങ്ങളിൽ തുപ്പുക മാത്രമല്ല മലമൂത്ര വിസർജ്ജന ങ്ങൾ വരെ നടത്തുകയും, പുകവലിച്ചു മറ്റും പ്രകൃതിയെ മലിനമാക്കി കൊണ്ടിരിക്കുകയും ചെയ്യുന്നു മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെ യും ഉറച്ച നിലപാട് എടുക്കേണ്ടത് നമ്മുടെ കടമയാണ്


ബെസ്റ്റൊ ബിപിൻ
4 എ ഭാരതാംബിക യുപിസ്കൂൾ ,പൊട്ടൻപ്ലാവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം