ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി പ്രശ്നങ്ങൾ
പരിസ്ഥിതി പ്രശ്നങ്ങൾ
മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ വലിച്ചെറിയുകയും മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കുന്നതും മലിനജലം ഓടയിലേക്കും ജലസ്രോതസ്സുക ളിലേക്കും ഒഴുക്കി വിടുന്നതും മാലിന്യങ്ങൾ അശാസ്ത്രീയമായി സംസ്കരിക്കുന്നതും എല്ലാം വളരെയധികം പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് നമ്മുടെ ജീവന് അപകടം ആണ്. ഇത് തടയേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഇത് നമ്മുടെ ശുചിത്വത്തെയും ബാധിക്കുന്നു. മാലിന്യങ്ങൾ സൃഷ്ടിക്കുന്നവർ തന്നെ അത് ശരിയായി സംസ്കരിക്കുകയും ചെയ്യണം .നമ്മുടെ പരിസരം മാലിന്യ കൂമ്പാരമായി മാറാൻ അനുവദിക്കരുത്. അതിനാൽ അന്തരീക്ഷത്തെ വിഷയമാക്കുന്ന പ്രവർത്തികൾ നമുക്ക് ഒഴിവാക്കാം. .മനുഷ്യന്റെ അശ്രദ്ധയോടെ ഉള്ളതും അശാസ്ത്രീയവുമായ ഇടപെടൽ കാരണം നമുക്കു ചുറ്റിലുമുള്ള ജീവജാലങ്ങൾക് നേരിടേണ്ടിവരുന്ന അത്യന്തം ദയനീയമായ അവസ്ഥകൾ ഉണ്ട്. ഇത്തരം പ്രവർത്തികളിലൂടെ മനുഷ്യർക്ക് വലിയ ദോഷം ഉണ്ടാകുന്നു .പാഴ് വസ്തുക്കൾ എന്നു കരുതി നാം വലിച്ചെറിയുന്നവയിൽ മിക്കതും നമുക്ക് മറ്റേതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നവയാണ്. അഴുകുന്നതും അഴുക്കാത്തതുമായ പാഴ് വസ്തുക്കളെ കഴിയുന്നിടത്തോളം അങ്ങനെ പ്രയോജനപ്പെടുത്തി എടുത്തു കഴിഞ്ഞാൽ ഇന്ന് ചുറ്റിലും കാണുന്ന മാലിന്യങ്ങളെ വലിയതോതിൽ ഇല്ലാതാക്കാൻ കഴിയും. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്നവ ഒഴിവാക്കിയാൽ തന്നെ ഭൂമിയിലെ ആവാസവ്യവസ്ഥ നിലനിർത്താൻ ഏറെ സഹായകമാകും.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |