ചൈനയിൽ നിന്നൊരു രാക്ഷസൻ
കോവിഡ് എന്നൊരു രാക്ഷസൻ
ഇന്ത്യയിലെത്തി രാക്ഷസൻ
കാണാൻ പറ്റാത്ത രാക്ഷസൻ
തൊട്ടാൽ പിടിക്കും രാക്ഷസൻ
തുമ്മിയാൽ പിടിക്കും രാക്ഷസൻ
കൊന്നുതള്ളും രാക്ഷസൻ
സോപ്പിനെ പേടി,മാസ്കിനെ പേടി
പുറത്തിറങ്ങിയാൽ മാസ്കണിയണം
അകത്തു കേറുമ്പോൾ കൈ കഴുകേണം
തുരത്താം നമുക്കീ രാക്ഷസനെ
വീട്ടിലിരുന്നു നാമെല്ലാം