വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ദാഹ ജലം

Schoolwiki സംരംഭത്തിൽ നിന്ന്
ദാഹ ജലം
പതിവ് പോലെ ഇന്നും എണീക്കാൻ നേരം വൈകി. ലോക്ക്ഡൗൺ ആയത് കൊണ്ട് എല്ലാവരും വീട്ടിൽ തന്നെയുണ്ട്. ഇന്നലെ ഉറങ്ങാൻ നേരം ബാപ്പ പറഞ്ഞത് ഓർമ്മയിൽ വന്നപ്പോൾ കിടക്കയിൽ നിന്ന് ചാടി ഞാൻ എണീറ്റു പുറത്തേക്ക് വന്നു. ഇന്നും കാക്കകൾ നമ്മുടെ പുറത്തെ പൈപ്പിന്റെ ചുവട്ടിൽ നിന്ന് വെള്ളം കുടിക്കുന്നു. ഞാൻ അടുക്കളയിലേക്ക് ഓടി ഉമ്മയുടെ കൈയ്യിൽ നിന്ന് ഒരു പഴകിയ ചട്ടി എടുത്ത് ബാപ്പന്റെ അടുത്തേക്ക് ഓടി . അത് ബാപ്പ പൈപ്പിന്റെ തൊട്ടടുത്തുള്ള മരത്തിൽ കെട്ടി തന്നു .അതിൽ എന്നെ കൊണ്ട് വെള്ളം നിറപ്പിച്ചു. എനിക്ക് സന്തോഷമായി. നമ്മുടെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ടിവിയിൽ പറഞ്ഞത് ഓർത്തു ഈ ലോക്ക് ഡൗൺ കാലത്ത് നമ്മെ പോലെ സഹജീവികളെയും സ്നേഹിക്കണമെന്ന് .
ആലിയ ഷാജിദ്
1 വെള്ളൂരില്ലം എൽ.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ